നാസിക്കില്‍ നിന്നും 'പി നള്‍' രക്തമെത്തി, ഇനി അനുഷ്കയുടെ ശാസ്ത്രക്രിയ!!

അഞ്ചു വയസുകാരി അനുഷ്കയ്ക്കായി 'പി നള്‍' രക്തമെത്തി. ഇനി ശാസ്ത്രക്രിയ. മഹാരാഷ്ട്ര(Maharashtra)യിലെ നാസിക്കില്‍ നിന്നുമാണ് രക്തദാതാവിനെ കണ്ടെത്തിയത്. 

Last Updated : Jul 18, 2020, 02:22 PM IST
  • 2019 ജൂലൈയിലാണ് ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ്‌ നായരുടെ മകള്‍ അനുഷ്ക വീടിന്റെ ടെറസില്‍ നിന്നും വീണത്. വീഴ്ചയില്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കുട്ടി 25 ദിവസത്തോളം വെന്‍റിലേറ്ററിലായിരുന്നു.
 നാസിക്കില്‍ നിന്നും 'പി നള്‍' രക്തമെത്തി, ഇനി അനുഷ്കയുടെ ശാസ്ത്രക്രിയ!!

കൊച്ചി: അഞ്ചു വയസുകാരി അനുഷ്കയ്ക്കായി 'പി നള്‍' രക്തമെത്തി. ഇനി ശാസ്ത്രക്രിയ. മഹാരാഷ്ട്ര(Maharashtra)യിലെ നാസിക്കില്‍ നിന്നുമാണ് രക്തദാതാവിനെ കണ്ടെത്തിയത്. 

വിമാനമാര്‍ഗമാണ് രക്തം കൊച്ചി (Cochin) അമൃതാ ആശുപത്രി(Amrita Hospital)യില്‍ എത്തിച്ചത്. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷ൦ തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുന്ന അടുത്ത ഘട്ട ശാസ്ത്രക്രിയ നടത്തും. കഴിഞ്ഞ ദിവസ൦ കുട്ടിയുടെ തന്നെ രക്തം സമാഹരിച്ചാണ് ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയത്.

ക്വാറന്‍റീനില്‍ കഴിയുന്ന സുഹൃത്തിന് കേക്കിലൊളിപ്പിച്ച് ഹാന്‍സ്, തന്ത്ര൦ പൊളിച്ച് കള്ളിപൂച്ച!

സമൂഹ മാധ്യമങ്ങളിലടക്കം അനുഷ്കയ്ക്കായി രക്തം തിരഞ്ഞു പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഗ്രൂപ്പിലാണ് ആദ്യമായി രക്ത൦ ആവശ്യപ്പെട്ടുള്ള പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടത്. പിന്നീടു ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഇത് കണ്ട് രക്തം നല്‍കാന്‍ സന്നദ്ധതയറിയിച്ച നാസിക് സ്വദേശി മുംബൈയില്‍ ആശുപത്രിയിലെത്തി രക്തം നല്‍കുകയായിരുന്നു. 2019 ജൂലൈയിലാണ് ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ്‌ നായരുടെ മകള്‍ അനുഷ്ക വീടിന്റെ ടെറസില്‍ നിന്നും വീണത്. 

കുട്ടികളുടെ സെക്സ് പാര്‍ട്ടിയും, സെക്സ് ടോയ്സും.... ഒടുവില്‍ പ്യാരേ മിയാന്‍ പിടിയില്‍!

വീഴ്ചയില്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കുട്ടി 25 ദിവസത്തോളം വെന്‍റിലേറ്ററിലായിരുന്നു. ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അണുബാധയുണ്ടാകുകയും കുട്ടിയെ ഏപ്രില്‍ 23നു അമൃതയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Trending News