കൊച്ചി: അണ്ടര്‍വേള്‍ഡ് ഡോണ്‍ രവി പൂജാരി അറസ്റ്റിലായതായി സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.


ഇയാളെ ഇന്ത്യയില്‍ എത്തിക്കുന്നതിനായി റോയുടെയും കര്‍ണാടക പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.  


2019 ജനുവരി 21നായിരുന്നു രവി പൂജാരി സെനഗലില്‍ പിടിയിലായത്. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റിലായത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേയ്ക്ക് കടന്നു.


ഇവിടെ മയക്കുമരുന്ന് കടത്തും തട്ടിക്കൊണ്ടു പോകലുമായി അധോലോക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകവെയാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്. 


ബുര്‍ക്കിനോ ഫാസോ പാസ്‌പോര്‍ട്ടില്‍ ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപ്പേരില്‍ ബാറും ഹോട്ടലും നടത്തി കഴിഞ്ഞ എട്ടു വര്‍ഷമായികഴിഞ്ഞു വരികയായിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കരാര്‍ സെനഗലുമായി നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി.


ഇന്ത്യയില്‍ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകളുണ്ട്. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും ഇയാളെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.