New Delhi: കഴിഞ്ഞ ദിവസം മധ്യ പ്രദേശില്‍ വച്ച് പ്രധാനമന്ത്രി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വൈകാതെ നടപ്പാക്കുമെന്ന സൂചന  നല്‍കിയതോടെ എങ്ങും  UCC സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. നിരവധി ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍, മത നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതിനോടകം തങ്ങളുടെ പ്രതികരണം വെളിപ്പെടുത്തിക്കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Venus Transit 2023: ഈ രാശിക്കാരുടെ ജീവിതം ഉടന്‍ മാറി മറിയും, അടിപൊളി സമയം, പണത്തിന്‍റെ പെരുമഴ 


രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (Uniform Civil Code -UCC) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ മേഘാലയ സഖ്യകക്ഷി ഏകീകൃത സിവിൽ കോഡിനെ അപലപിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് അനുയോജ്യമല്ലെന്നും ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന്  ഇത് വിരുദ്ധമാണെന്നും മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (National People’s Party - NPP) അദ്ധ്യക്ഷനുമായ കോൺറാഡ് കെ. സാംഗ്മ പറഞ്ഞു.


Also Read: Love Horoscope July 2023: ജൂലൈ മാസം നിങ്ങളുടെ പ്രണയജീവിതം എങ്ങിനെയായിരിയ്ക്കും?  


"ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് അനുയോജ്യമല്ല, നാനാത്വത്തിൽ ഏകത്വമുള്ള വൈവിധ്യമാർന്ന രാഷ്ട്രമായ ഇന്ത്യ എന്ന യഥാർത്ഥ ആശയത്തിന് ഇത് വിരുദ്ധമാണ്. എൻപിപി പ്രകാരം ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ യഥാർത്ഥ മനോഭാവത്തിന് എതിരാണ്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ജീവിതരീതികളും മതങ്ങളുമാണ് രാജ്യത്തിന്‍റെ ശക്തി, താന്‍ സംസാരിക്കുന്നത് പാർട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ്", സാംഗ്മ പറഞ്ഞു.


“മേഘാലയ ഒരു മാതൃസമൂഹമാണ്, അതാണ് ഞങ്ങളുടെ ശക്തി. കാലങ്ങളായി നമ്മൾ പിന്തുടരുന്ന സംസ്കാരവും മറ്റ് വശങ്ങളും മാറ്റാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ, വടക്കുകിഴക്കൻ മേഖലയ്ക്കാകെ തനതായ ഒരു സംസ്കാരം ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും സ്പർശിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടില്ല," സാംഗ്മ വെളിപ്പെടുത്തി. 


ഇതാദ്യമായാണ്  കേന്ദ്രം ഭരിയ്ക്കുന്ന NDA യുടെ സഖ്യ കക്ഷിയായ ഒരു പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതികരിയ്ക്കുന്നത്. ബിജെപിയുടെ  നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (National Democratic Alliance - NDA), നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (North East Democratic Alliance - NEDA) എന്നിവയുടെ സഖ്യകക്ഷിയായ എൻപിപിയാണ് ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിനെ ( Meghalaya Democratic Alliance - MDA) നയിക്കുന്നത്.  വെറും രണ്ട് എംഎൽഎമാരുള്ള ബിജെപി എംഡിഎ സർക്കാരിൽ പങ്കാളിയാണ്. 


വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ പാര്‍ട്ടിയാണ് എൻപിപി.  മേഘാലയ കൂടാതെ മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ എൻപിപിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്, ഈ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാർട്ടിക്ക് ശക്തമായ നിലയില്‍ എംഎൽഎമാരുണ്ട്.


അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ്  നടപ്പാക്കാൻ ഊന്നല്‍ നല്‍കിയതോടെ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, നിയമം, നീതി എന്നിവ സംബന്ധിച്ച പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം കേൾക്കുമെന്ന് പറഞ്ഞു.


തിങ്കളാഴ്ച ചേരുന്ന പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ യു.സി.സിയെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് പരിഗണിക്കുമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സുശീൽ മോദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.