ന്യൂഡല്‍ഹി: വിമാനയാത്രകള്‍ക്ക് ചെലവ് കുറയുമെന്ന് സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഹവായ് ചപ്പല്‍ ഇടുന്നവര്‍ക്കും വിമാനയാത്ര സാധ്യമാകുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.  


ചെലവ് കുറഞ്ഞ വിമാനയാത്ര ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിയിലേക്ക് 56 വിമാനത്താവളങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ജെയ്റ്റ്ലി അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെ വര്‍ഷത്തില്‍ 10 കോടി ആളുകളെ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ വികസിപ്പിക്കും.