#UnionBudget2018 LIVE UPDATES
12.52pm ബജറ്റ് അവതരണം അവസാനിച്ചു
12.52pm ബജറ്റ് അവതരണം അവസാനിച്ചു
12.47pm മൊബൈല്‍ ഫോണുകള്‍ക്കായുള്ള കസ്റ്റം ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി
12:46pm ആരോഗ്യ വിദ്യാഭ്യാസ സെസ് മൂന്നിൽ നിന്ന് നാലു ശതമാനമാക്കി ഉയർത്തി.
12.43pm മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയ്ക്ക് അരലക്ഷം രൂപ വരെ ഇളവ് നല്‍കും
12:41pm 250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികൾക്ക് കോർപറേറ്റ് നികുതി 25 ശതമാനമായി തുടരും.
12.35pm ആദായനികുതിയുടെ സ്ലാബുകളില്‍ മാറ്റമില്ല
12.34pm 250 കോടിയിലേറെ വരുമാനമുള്ള കമ്പനികളുടെ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ചു
12.32pm രാജ്യത്തെ വ്യക്തികളില്‍ നിന്നും ആദായനികുതി ഇനത്തില്‍ 90,000 കോടി ലഭിച്ചു. രാജ്യത്തെ 8.27 കോടി ആളുകള്‍ ഇപ്പോള്‍ പ്രത്യക്ഷ നികുതി അടയ്ക്കുന്നു. 2014-15 ല്‍ ഇത് 6.47 കോടിയായിരുന്നു. 12.30pm നോട്ട് നിരോധനം മൂലം സത്യസന്ധരായ നികുതിദായകരെ തിരിച്ചറിയാന്‍ സാധിച്ചു.
12:31pm 100 കോടി വരെ വരുമാനമുള്ള കൃഷി ഉൽപാദക സംഘങ്ങൾക്ക് 100 ശതമാനം നികുതി ഒഴിവു നൽകും.
12.24pm രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ച് ലക്ഷമായും ഉപരാഷ്ട്രപതിയുടേത് പ്രതിമാസം നാല് ലക്ഷവുമായി വര്‍ദ്ധിപ്പിച്ചു
12.22pm 372 ചട്ടങ്ങള്‍ ഒഴിവാക്കി ബിസിനസ് തുടങ്ങാനും ചെയ്യാനുമുള്ള അനുകൂല സാഹചര്യം വര്‍ദ്ധിപ്പിക്കും . ഓഹരി വിറ്റഴിക്കലിലൂടെ ഈ വര്‍ഷം പ്രതീക്ഷിച്ചതിലുമേറെ തുക നേടാനായി. 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂടി വിറ്റൊഴിയും.
12:21pm പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളം കൂട്ടി. പുതുക്കിയ വേതനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും എംപിമാരുടെ ശമ്പളം കാലാനുസരണമായി പരിഷ്‌കരിക്കും.
12:20 pm 2019 ൽ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഗാന്ധിയൻമാരും അടങ്ങുന്ന ജന്മവാർഷിക സമിതിയുടെ 2018 ലെ പ്രവർത്തനങ്ങൾക്കായി 150 കോടി വകയിരുത്തി.
12.19pm ഹിന്ദുസ്ഥാന്‍ പെട്രോളിയത്തെ ഒഎന്‍ജിസിയില്‍ ലയിപ്പിക്കും. നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ, ഓറിയന്റല്‍ എന്നിവയെ ലയിപ്പിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കും
12.18pm ഡിജിറ്റല്‍ ഇന്ത്യയ്ക്കായി 373 കോടി .രാജ്യത്തെ ഗ്രാമങ്ങളിലായി അഞ്ച് ലക്ഷം കോടി വൈഫൈ സ്‌പോട്ടുകള്‍. ഡിജിറ്റല്‍ കറന്‍സികളെ അംഗീകരിക്കില്ല. പേയ്മെന്റ് സംവിധാനങ്ങളില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജി കൊണ്ടുവരും . ഒരു ലക്ഷം ഗ്രാമങ്ങളില്‍ നടപ്പ് വര്‍ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചു
12.14pm നിര്‍മ്മിത ബുദ്ധിക്കായി നീതി ആയോഗിന്‍റെ നേര്‍പദ്ധതി. ആപ്ളിക്കേഷനുകള്‍ക്കായി ഗവേഷണത്തിനും വികസനത്തിനുമുള്ള ദേശീയ പദ്ധതി ആയിരിക്കുമിത്
12.11pm ഉഡാൻ(ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 56 വിമാനത്താവളങ്ങളും 31 ഹെലിപാഡുകളും ബന്ധിക്കും.
12.10pm ട്രെയിനുകളില്‍ സിസി ടിവിയും വൈഫൈയും. റയിൽവേയ്ക്കുള്ള വിഹിതം 1,48,500 കോടി. ചിലവ് കുറഞ്ഞ വിമാനയാത്ര ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിയിലേക്ക് 56 വിമാനത്താവളങ്ങള്‍ കൂടി.രാജ്യത്തെ വിമാനത്താവളങ്ങളുടെ ശേഷി വര്‍ഷത്തില്‍ 10 കോടി ആളുകളെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വികസിപ്പിക്കും. 2020-ന് മുന്‍പായി 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം.
12.06pm റെയില്‍വേ ബജറ്റില്‍ 1.48 കോടി പദ്ധതി ചിലവ്. 25,000-ത്തില്‍ കൂടുതല്‍ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍. 600 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. 40,000 കോടി മുടക്കി സബര്‍ബന്‍ റെയില്‍വേ ലൈന്‍ 150 കി.മീ നീട്ടും. 3600 കി.മീ റെയില്‍വേ ട്രാക്ക് നവീകരണം. ബെംഗളൂരു മെട്രോ പദ്ധതിക്ക് 17000 കോടി
12:03pm അതിര്‍ത്തി മേഖലകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി അരുണാചല്‍ പ്രദേശിലെ സെ ലാ പാസ്സില്‍ തുരങ്കം. 2018-ഓടെ 9000 കിലോമീറ്റര്‍ പാതയുടെ വികസനം പൂര്‍ത്തിയാക്കും
12:00pm പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ തിരഞ്ഞെടുത്ത് വികസിപ്പിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതില്‍പ്പെടുത്തി 99 നഗരങ്ങള്‍. ഇവയുടെ വികസനത്തിനായി 2.04 ലക്ഷം കോടി. നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായി 187 പദ്ധതികള്‍ക്ക് അംഗീകാരം
11:58am മുദ്രാ ലോണുകളില്‍ 76 ശതമാനം ഇനി സ്ത്രീകള്‍ക്ക്
11:56am ടെക്‌സ്റ്റൈല്‍ മേഖലയ്ക്കായി 7148 കോടി
11:56am തിരഞ്ഞെടുത്ത 115 ജില്ലകളെ മാതൃക ജില്ലകളാക്കും. ഇവിടങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതി
11:55am മുദ്രാലോണ്‍ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കോടി രൂപ സംരഭകര്‍ക്ക് നല്‍കും.
11:55am പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ വികസനത്തിനായി പ്രത്യേകഫണ്ട്.
പട്ടിക വര്‍ഗ്ഗത്തിന് 305 പദ്ധതികള്‍ ഇതിനായി 32,508 കോടി ചിലവിടും. പട്ടികജാതിക്കായി 279 പദ്ധതികള്‍ ഇതിനായി 52719 കോടി ചിലവിടും.
11:50am അടുത്ത മൂന്നു വർഷം തൊഴിൽ ലഭിക്കുന്നവർക്ക് ഇപിഎഫ് വിഹിതത്തിലേക്ക് 12 % തുക കേന്ദ്രസർക്കാർ നൽകും.
11.49am പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. 24 മെഡി.കോളേജുകള്‍ സ്ഥാപിക്കും, ഇതിനായി ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തും. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്കും
11:46am ഗ്രാമവികസനത്തിന് 14.34 ലക്ഷം കോടി . സ്ത്രീകള്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും ലോണ്‍ നല്‍കുന്നതിനായി 75,000 കോടി
11:44am ജില്ലാ ആശുപത്രികൾ വികസിപ്പിച്ച് യുപിയിൽ വരുന്നത് പുതിയതായി 24 മെഡിക്കൽ കോളജുകൾ.
11.44am ടിബി രോഗികൾക്ക് 600 കോടി രൂപ
11:42am ദേശീയ ആരോഗ്യസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചു. പത്ത് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യചികിത്സ. വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ സൗജന്യചികിത്സ. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകും.
11:40am ആരോഗ്യകേന്ദ്രങ്ങള്‍ക്കായി 1200 കോടി.
11:39am ഗുജറാത്തിലെ വഡോദരയില്‍ റെയില്‍വേ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും
11:38am മിടുക്കരായ ബി-ടെക് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പദ്ധതി.11:37 ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍ . അൻപതു ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യ അഥവാ 20,000 പട്ടികവർഗക്കാർ അധിവസിക്കുന്ന ബ്ലോക്കുകളിൽ 2022 ഓടെ നവോദയ വിദ്യാലയങ്ങളുടെ രീതിയിൽ ഏകലവ്യ സ്കൂളുകൾ ആരംഭിക്കും. ബ്ലാക്ക് ബോര്‍ഡുകളില്‍ നിന്ന് ഡിജിറ്റല്‍ ബോര്‍ഡുകളിലേക്ക് മാറും
11:35am കര്‍ഷകസംഘങ്ങള്‍ക്കായി നികുതി സംവിധാനം പരിഷ്‌കരിക്കും
11:34am കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി. ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി രണ്ടു പുതിയ പദ്ധതികൾ. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങൾ പുതുതായി ആരംഭിക്കും. ക്ഷയരോഗികൾക്കു പോഷകാഹാരത്തിന് 600 കോടി. രാജ്യത്തെ മൂന്നു ലോക്സഭാ മണ്ഡലങ്ങൾക്ക് ഒന്ന് എന്ന നിലയിൽ മെഡിക്കൽ കോളജുകൾ
11:33am വൈദ്യുതീകരണ പദ്ധതിയായ പ്രധാനമന്ത്രി സൗഭാഗ്യ യോജനയ്ക്കായി പതിനാറായിരം കോടി
11:32am സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ട് കോടി ടോയ്‌ലറ്റുകള്‍
11:31am ഉജ്വലയോജനയിലൂടെ രാജ്യത്തെ എട്ട് കോടി സ്ത്രീകള്‍ക്ക് സൗജന്യപാചകവാതക കണക്ഷന്‍
11:30am ഗ്രാമീണ മേഖലയിൽ ഉജ്ജല പദ്ധതിയിലൂടെ 8 കോടി ഗ്യാസ് കണക്ഷൻ. സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി
11:29am നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി എത്തിക്കും.
11:27am മത്സ്യതൊഴിലാളികൾ, കന്നുകാലി കർഷകർ എന്നിവർക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ലഭ്യമാക്കും
11:28am സ്വച്ഛ് ഭാരത് പദ്ധതിയിൽ ഇതുവരെ രാജ്യത്ത് ആറു കോടി ശുചിമുറികൾ നിർമിച്ചതായി ധനമന്ത്രി. രണ്ടു കോടി ശുചിമുറികൾ കൂടി ലക്ഷ്യമിടുന്നു.
11.27am ഫിഷറി, കാര്‍ഷിക വികസനം, മൃഗസംരക്ഷണം തുടങ്ങിയവയ്ക്ക് 1000 കോടി. ഹരിതസ്വര്‍ണ്ണം എന്നറിയപ്പെടുന്ന മുളയുടെ സംരക്ഷണത്തിന് 1290 കോടി. ഓപ്പറേഷന്‍ ഗ്രീനിനായി 500 കോടി.
11.25am ഡല്‍ഹിയിലെയും കേന്ദ്ര തലസ്ഥാന പ്രദേശത്തെയും വായു മലിനീകരണ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി
11.22am അഗ്രിമാര്‍ക്കറ്റ് ഡെവലപ്‌മെന്റിനായി 2000 കോടിയും ഫുഡ് പ്രൊസസിംഗ് സെക്ടറിന് 1400കോടിയും നല്‍കും
11.19am കര്‍ഷകര്‍ക്ക് വിളകളുടെ ചിലവിനേക്കാള്‍ അന്‍പത് ശതമാനം വരെ അധികവില സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. 2022 ഓടെ ഇത് ഇരട്ടിയാക്കും
11.18am ഉജ്ജ്വല്‍ യോജന പദ്ധതിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പാചകവാതകം നല്‍കി. സൗഭാഗ്യയോജനയിലൂടെ നാല് കോടി ആളുകള്‍ക്ക് വൈദ്യുതിയെത്തിച്ചു.
11.17am നീതി ആയോഗും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി വിളകള്‍ക്കു ഒന്നരമടങ്ങ് താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സർക്കാർ നികത്തും.
11:16am കർഷകർക്ക് ചെലവിന്റെ അൻപതു ശതമാനമെങ്കിലും കൂടുതൽ വരുമാനം ലഭ്യമാക്കുന്നത് സർക്കാരിന്റെ ലക്ഷ്യം.
11.15am രാജ്യത്തെ കാര്‍ഷികോദ്പാദനം ഇരട്ടിയാക്കും. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു. രാജ്യത്തെ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാകുകയും അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തു. ഉൽപാദനത്തിനൊപ്പം മികച്ച വില കർഷകർക്കു നൽകാൻ നടപടി സ്വീകരിക്കും.
11.10am രാജ്യത്തിന്റെ കയറ്റുമതി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വര്‍ധിക്കും
ഉയര്‍ന്നമൂല്യമുള്ള നോട്ടുകളുടെ നിരോധനം സാമ്പത്തികരംഗം ശുദ്ധീകരിക്കാനും ഡിജിറ്റല്‍ ഇന്ത്യയെ ശക്തിപ്പെടുത്താനും സഹായിച്ചു
11:07am കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റിൽ ഊന്നൽ നൽകും.
11.06am അടുത്തു തന്നെ ഇപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്ഘടനയാകും. അതിവേഗ വളർച്ചയുടെ പാതയിലാണ് രാജ്യം. ഈ വർഷം 7.2–7.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.എട്ടു ശതമാനം വളർച്ച അടുത്തു തന്നെ ഇന്ത്യ കൈവരിക്കും
11.05am നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ കരുതാര്‍ജ്ജിച്ചു.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി
11.04am ബജറ്റ് ജയ്റ്റലി അവതരിപ്പിക്കുന്നു
11.02am ജനുവരി 30 ന് അന്തരിച്ച എംപി ചിന്താമൻ വാംഗയ്ക്ക് ലോക്സഭാ സ്പീക്കർ ആദരാഞ്ജലികൾ രേഖപ്പെടുത്തി. ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ സുമിത്ര മഹാജൻ ക്ഷണിക്കുന്നു
10.52am ബജറ്റ് അവതരണത്തിനായി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി
10.50 am പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി