ന്യൂഡല്‍ഹി: രാജ്യത്തെ ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വസിക്കാം. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ല. അതേസമയം, കോര്‍പ്പറേറ്റ് നികുതി കുറച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ നിരക്ക് പ്രകാരം, 2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ശതമാനമാണ്  ആദായനികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ 20 ശതമാനവും, പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനവും നികുതി അടക്കണം. 


മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയ്ക്ക് അരലക്ഷം രൂപ വരെ ഇളവ് നല്‍കും. 


അതേസമയം, 250 കോടിയിലേറെ വരുമാനമുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ചിട്ടുണ്ട്.