Budget 2021 : ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്കുള്ള Vaccine മായി Nirmala Sitaraman ന്റെ മൂന്നാം Budget ഇന്ന്
കോവിഡ് കാലത്തെ ആദ്യ ബജറ്റ്. നിർമല സീതാരാമന്റെ മൂന്നാം ബജറ്റ്
Budget 2021 : കോവിഡ് മഹാമാരിക്കിടിയിലുള്ള ആദ്യ Union Budget ഇന്ന് പാർലമെന്റിൽ കേന്ദ്ര ധനകാര്യ മന്ത്രി Nirmala Sitaraman അവതരിപ്പിക്കും. കോവിഡിന് തുടർന്ന് ക്വാറന്റീനിലേക്ക് പോയ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നൽകുന്ന വാക്സിനായിട്ടാണ് ഇത്തവണത്തെ ബജറ്റിനെ പലരും ഉറ്റുനോക്കുന്നത്. മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധയിലുള്ള രാജ്യത്തെ രക്ഷിക്കാൻ തന്റെ മൂന്നാം ബജറ്റിൽ എന്ത് വജ്രായുധമായിരുക്കും നിർമല കരുതിയിരിക്കുന്നതെന്നാണ് ഇന്ത്യ കാത്തിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്കാണ് നിർമ്മല സീതരാമൻ (Nirmala Sitaraman) പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. തളർച്ചയിലായിരിക്കുന്ന എല്ലാ മേഖലകളെയും പിടിച്ചുയർത്തുന്ന തരത്തിലുള്ള പദ്ധതികളുടെ പ്രഖ്യാപനം തുടങ്ങിയവ പ്രതീക്ഷിക്കാം ഇന്നത്തെ ബജറ്റിൽ. തദ്ദേശമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ALSO READ: Union Budget 2021: Petrol വില തുടർച്ചയായ നാലാം ദിവസം മാറ്റമില്ലാതെ തുടരുന്നു
ആരോഗ്യവും കാർഷിക മേഖലയിലുമായിരിക്കും ഇന്നത്തെ സാഹചര്യത്തിൽ ബജറ്റിലെ ഏറ്റവും പ്രധാന്യം നൽകുന്ന മേഖലകൾ. കോവിഡിനെ തുടർന്ന് ബുദ്ധിമുട്ടലായ രാജ്യം ആരോഗ്യ മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന വിപ്ലവകരമായ മാറ്റവുമായിരിക്കും ലോകം ഉറ്റുനോക്കുന്നത്. അതോടൊപ്പം കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കർഷകരെ സമാധാനപ്പെടുത്താൻ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. എന്നാൽ നികുതി ഇളവുകൾക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക നിരീക്ഷകൾ വിലയിരുത്തുന്നത്. പക്ഷെ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ച് മധ്യജന വർഗ്ഗത്തിനായി പദ്ധതികളും ബജറ്റിൽ (Union Budget 2021) കാണാനും സാധ്യതയുണ്ട്.
ALSO READ: Budget Expectation 2021: എപ്പോൾ? എങ്ങിനെ? ആര്? അറിയേണ്ടതെല്ലാം
ചരിത്രത്തിലാധ്യമായി ഇത്തവണത്തേത് പേപ്പർലെസ് ബജറ്റായിരിക്കും. നേരത്തെ തന്നെ ധനകാര്യമന്ത്രാലയം (Finance Ministry) ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇനി മുതൽ ബജറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്യില്ല. ബജറ്റിന്റെ സുരക്ഷക്കും,രഹസ്യാത്മകതക്കും ഉതകുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...