Union Budget 2023 : ഈ വർഷത്തെ കേന്ദ്ര ബജറ്റ് തീയതി എന്ന്? നിർമല സീതാരാമൻന്റെ അഞ്ചാം ബജറ്റ് അവതരണം എപ്പോൾ, എവിടെ കാണാം?
Union Budget 2023 Date and Time : ജനുവരി 31 മുതലാണ് പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്
2024 ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മുഴുവൻ ബജറ്റാണ് ഇത്തവണ നടക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിനുള്ള കേന്ദ്രത്തിന്റെ സാമ്പത്തികകാര്യ തയ്യാറെടുപ്പുകൾ അറിയിക്കുന്ന ബജറ്റ് അവതണത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള സംഘം. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്തവണ നടക്കുന്നത്.
ജനുവരി 31നാണ് പാർലമെന്റിൽ ബജറ്റ് സമ്മേള്ളനം ആരംഭിക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നേരത്തെ അറിയിച്ചിരുന്നു. അന്നേദിവസം സാമ്പത്തികാര്യ സർവെയുടെ അവതരണവും നടക്കും. തുടർന്ന് ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ഏപ്രിൽ ആറ് വരെ ബജറ്റ് അവതരണം നീണ്ട് നിൽക്കും.
ALSO READ : Union Budget 2023: അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പിന്നിലെ ശില്‍പികള്‍ ഇവരാണ്
ബജറ്റ് 2023 : എപ്പോൾ, എവിടെ കാണാം?
ഫെബ്രുവരി ഒന്നിനെ രാവിലെ 11 മണി മുതലാണ് നിർമല സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിക്കുക. രണ്ട് മണിക്കൂർ നേരത്തേക്ക് അവതരണം നീണ്ടേക്കാം. ലോക്സഭ ടിവിയിലൂടെ ബജറ്റ് അവതരണം ലൈവായി കാണാൻ സാധിക്കും. അതോടൊപ്പം മലയാളത്തിൽ കൂടുതൽ വിവരണത്തോടെ സീ മലയാളം ന്യുസ് ലൈവിൽ ബജറ്റ് അവതരണം കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...