ന്യൂ ഡൽഹി: പാർലമെൻ്റിലെ ബജറ്റ്കാല സമ്മേളനം ജനുവരി 29 മുതൽ ആരംഭിക്കും. 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 15 വരെയാണ് നടക്കുക.



COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റ് സമ്മേളനം (Budget Session) ജനുവരി 29ത് മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര പാർമെൻ്റകാര്യ കാബിനെറ്റ് കമ്മിറ്റി വൃത്തങ്ങൾ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബജറ്റിൻ്റെ ആദ്യകാല സമ്മേളനം ജനുവരി 29ത് മുതൽ ഫെബ്രുവി 15 വരെയാണ് നടക്കുക. രണ്ടാംഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയും.


ALSO READ: പ്രവാസികൾക്കും വോട്ട്: കേന്ദ്രസർക്കാർ അനുമതി


ജനുവരി 29ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് (Ram Nath Kovind) പാർലമെൻ്റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്യും. തുടർന്ന് ഫബ്രുവരി ഒന്നിന് അടുത്ത സാമ്പത്തിക വാർത്തിലേക്കുള്ള ബജറ്റ് അവതരണം നടക്കും. ഇരു സഭകളും എല്ലാം ദിവസം നാല് മണിക്കൂറാണ് കൂടുക. 



ALSO READ: Farmers Protest: ഏഴാം ചർച്ചയും പരാജയം, ജനുവരി എട്ടിന് എട്ടാം ചർച്ച


കോവിഡ് പശ്ചാത്തലത്തിൽ പാർലമെൻ്റിലെ ശീതകാല സമ്മേളനം ഒഴിവാക്കുകയായിരുന്നു. സർക്കാരിൻ്റെ ഈ നീക്കെത്ത് പ്രതിപക്ഷത്തെ എംപിമാർ വിമർശിച്ചിരുന്നു. നിലവിൽ രാജ്യത്തെ പ്രധാന വിഷയമായ കർഷക സമരം (Farmers Protest) അതിനോട് അനുബന്ധിച്ചുള്ള സർക്കാരിൻ്റെ നിലപാടും ഈ ബജറ്റ് സമ്മേളനത്തിൽ ചോദ്യം ചെയ്തേക്കാം.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy