Farm Laws | കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
നവംബർ 29 മുതൽ ഡിസംബർ 23 വരെയാകും പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനം.
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ (Farm laws) പിൻവലിക്കാൻ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ (Union Cabinet). നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ (The Farm Laws Repeal Bill) പാർലമെന്‍റില്‍ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി തുടരും. നവംബറിന് ശേഷവും പദ്ധതി തുടരാനാണ് തീരുമാനം.
നവംബർ 29 മുതൽ ഡിസംബർ 23 വരെയാകും പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനം. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനാൽ ഈ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര കൃഷി മന്ത്രാലയം ഈ ബില്ലിന് അന്തിമരൂപം നൽകിയതായാണ് വിവരം.
Also Read: Farm Laws : പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ
അതേസമയം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി നവംബര്‍ 29 ന് പാര്‍ലമെന്‍റിലേക്ക് 60 ട്രാക്ടറുകള്‍ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. 1000 പ്രതിഷേധക്കാരും പാര്‍ലമെന്റിലേക്ക് എത്തുമെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് രാകേഷ് ടിക്കായ്ത്തിന്‍റെ പ്രസ്താവന.
കാർഷിക നിയമങ്ങൾ (Farm Laws) റദ്ദാക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തോളം നീണ്ട കർഷകരുടെ സമരത്തിനാണ് (Farmers Protest) ഫലം കണ്ടത്. 700ലധികം കർഷകരുടെ ജീവനാണ് സമരത്തിനിടെ നഷ്ടമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.