Farm Laws : പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ

വളരെയധികം വിവാദമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബിധന ചെയ്തുകൊണ്ട് അറിയിക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 12:44 PM IST
  • വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നൽകുന്ന വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
  • കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബികെയു ദേശീയ വക്താവ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
  • കഴിഞ്ഞ വർഷം നവംബർ 26 മുതൽ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കർഷകരുടെ പ്രതിഷേധം തുടർന്ന് വരികെയാണ്.
  • വളരെയധികം വിവാദമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബിധന ചെയ്തുകൊണ്ട് അറിയിക്കുകയായിരുന്നു.
Farm Laws : പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ

New Delhi :  പാർലമെൻറിൽ (Parliament) കാർഷിക നിയമങ്ങൾ (Farm Laws) റദ്ദാക്കും വരെ കർഷക സമരങ്ങൾ നിർത്തില്ലെന്ന്   ഭാരതീയ കിസാൻ യൂണിയൻ നേഹവ രാകേഷ് ടിക്കയത് വെള്ളിയാഴ്ച്ച പറഞ്ഞു . വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നൽകുന്ന വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബികെയു ദേശീയ വക്താവ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം നവംബർ 26 മുതൽ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കർഷകരുടെ പ്രതിഷേധം തുടർന്ന് വരികെയാണ്.

ALSO READ: കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi

വളരെയധികം വിവാദമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബിധന ചെയ്തുകൊണ്ട് അറിയിക്കുകയായിരുന്നു.  ഈ നിയമങ്ങൾ പ്രഖ്യാപിച്ചത് കർഷകരുടെ ക്ഷേമം മുന്നിൽക്കണ്ടുകൊണ്ടാണെന്ന് പറഞ്ഞ പ്രധാനമന്തി ഈ നിയമത്തിന്റെ ഗുണങ്ങൾ മനസിലാക്കാൻ ചില കർഷകർക്ക് കഴിഞ്ഞില്ലയെന്നും വ്യക്തമാക്കി.  അതുകൊണ്ടാണ് വേദനയോടെ ആണെങ്കിലും ഈ നിയമം പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ALSO READ: PM Modi രാവിലെ 9 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

 മൂന്ന് ദിവസത്തെ ഉത്തർപ്രദേശ് സന്ദർശനേട്ടത്തിനായി തിരിച്ചു. അതിന് മുന്നോടിയായി ആണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മൂന്ന് ദിവസത്തെ യുപി പര്യടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രധാനമന്ത്രി മോദി മഹോബയും ഝാൻസിയും സന്ദർശിക്കും. ഇതിനിടയിൽ പ്രധാനമന്ത്രി ബുന്ദേൽഖണ്ഡിന് അർജുന അനുബന്ധ പദ്ധതി ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News