PM Surya Ghar Yojana: രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നൽകുന്ന റൂഫ്‌ടോപ്പ് സോളാർ പദ്ധതിയ്ക്ക്  കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഈ പദ്ധതി പ്രകാരം ഒരു കോടി വീടുകളിൽ സോളാർ പ്ലാന്‍റുകൾ സ്ഥാപിക്കും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: PM Surya Ghar Yojana: ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  


പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന (PM Surya Ghar Muft Bijli Yojana). 75,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം വകയിരിത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. 


Also Read:  2000 Currency Notes: 97.62% 2000 രൂപ നോട്ടുകളും  തിരിച്ചെത്തിയതായി ആർബിഐ 
 
ഈ പദ്ധതി പ്രകാരം ഒരു കോടി ആളുകൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും. ഇതുകൂടാതെ 15,000 രൂപ വാർഷിക വരുമാനവും ഉണ്ടാകും. അവർക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം ഒരു കോടി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. ഇതോടെ ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും. ഒരു കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയാണ് പ്രധാനമന്ത്രി-സൂര്യ ഘർ യോജന. 


2024 ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി മോദി ഈ പദ്ധതി ആരംഭിച്ചത്. സൗജന്യ വൈദ്യുതി പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു, ഇത് ഒരു ജനകീയ പദ്ധതിയാണ്. ഈ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന്, നഗര, തദ്ദേശ സ്ഥാപനങ്ങൾളും  പഞ്ചായത്തുകളും അവരുടെ അധികാരപരിധിയിൽ റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് പ്രോത്സാഹനം നൽകണം. അതേസമയം, കൂടുതൽ വരുമാനം, കുറഞ്ഞ വൈദ്യുതി ബില്ലുകൾ, ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കൽ എന്നിവയിലേക്ക് ഈ പദ്ധതി നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 


ഈ പദ്ധതിയില്‍ പങ്കാളികളാവുന്നവര്‍ക്ക് സബ്സിഡി തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്  എത്തും.  ഈ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി pmsuryaghar.gov.in സന്ദര്‍ശിക്കാം. 


 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.