PM Surya Ghar Yojana: ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

PM Surya Ghar Yojana: രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നൽകുന്ന റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Written by - Zee Malayalam News Desk | Last Updated : Feb 13, 2024, 06:31 PM IST
  • പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന
PM Surya Ghar Yojana: ഒരു കോടി കുടുംബങ്ങള്‍ക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

PM Surya Ghar Yojana: രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നൽകുന്ന റൂഫ്‌ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന (PM Surya Ghar Muft Bijli Yojana). 75,000 കോടി രൂപയാണ് ഈ പദ്ധതിക്കായി കേന്ദ്രം വകയിരിത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രസ‍ർക്കാ‍ർ വ്യക്തമാക്കി. 

 

"കൂടുതൽ സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി, സര്‍ക്കാര്‍ പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന ആരംഭിക്കുന്നു. 75,000 കോടി രൂപയിലധികം നിക്ഷേപമുള്ള ഈ പദ്ധതി എല്ലാ വീടുകളിലും വെളിച്ചം കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഈ പദ്ധതി ഒരു കോടി കുടുംബങ്ങളില്‍ എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കും," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 

 
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന അതിന്‍റെ ഉപയോക്താക്കള്‍ക്ക് സബ്സിഡി വാഗ്ദാനം ചെയ്യുന്നു.  അതായത് ഈ പദ്ധതി ആളുകള്‍ക്ക് യാതൊരു വിധ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട്  നൽകുന്ന സബ്‌സിഡികൾ മുതൽ വൻ ഇളവുകളുള്ള ബാങ്ക് വായ്പകൾ വരെ ലഭ്യമാകും. അതായത് ഈ പദ്ധതി ജനങ്ങള്‍ക്ക് ഒരു സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കില്ല എന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കും. കൂടാതെ, ഈ പദ്ധതിയുടെ എല്ലാ പങ്കാളികളെയും ഒരു ദേശീയ ഓൺലൈൻ പോർട്ടലുമായി സംയോജിപ്പിക്കും, അത് കൂടുതൽ സൗകര്യപ്രദമാക്കും, പ്രധാനമന്ത്രി മോദി എക്‌സിലൂടെ പങ്കുവച്ചു.

സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരെ വരെ ഈ പദ്ധതി ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു, അതായത്, ഇത് ഒരു ജനകീയ പദ്ധതിയാണ്. ഈ പദ്ധതി കൂടുതല്‍ ജനകീയമാക്കുന്നതിന്, നഗര, തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കും അവരുടെ അധികാരപരിധിയിൽ റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങൾ നടപ്പാക്കുന്നതിന് പ്രോത്സാഹനം നൽകും. അതേസമയം, കൂടുതൽ വരുമാനം, കുറഞ്ഞ വൈദ്യുതി ബില്ലുകൾ, ആളുകൾക്ക് തൊഴിൽ സൃഷ്ടിക്കൽ എന്നിവയിലേക്ക് ഈ പദ്ധതി നയിക്കുമെന്നും പ്രധാനമന്ത്രി എഴുതി.

 

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു സബ്സിഡി തുക എത്തും. തദ്ദേശസ്ഥാപനങ്ങൾക്കാണ് പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള ചുമതല. വരുമാന വ‍ർധന, വൈദ്യുതി നിരക്ക് കുറയ്ക്കുക, തൊഴിലവസരം സൃഷ്ടിക്കുക എന്നതും പദ്ധതിയിലൂടെ കേന്ദ്രസ‍ർക്കാർ ലക്ഷ്യമിടുന്നു

സൗരോർജ്ജത്തിലൂടെ സുസ്ഥിര പുരോഗതി കൈവരിക്കാന്‍ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ല്‍ കുടുംബങ്ങളോടും ഈ പദ്ധതിയില്‍ ചേരുവാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി pmsuryaghar.gov.in സന്ദര്‍ശിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

 

Trending News