New Delhi: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന  ഉടനെന്ന് സൂചന.  ഇത് സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍  തുടരുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  (Prime Minister Narendra Modi) നേതൃത്വത്തിലായിരുന്നു കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.  ചര്‍ച്ചയില്‍  BJP ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ  (JP Nadda), കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah), പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് (Rajnath Singh), നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവര്‍ പങ്കെടുത്തു.  പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച നടന്നത്.


കേന്ദ്രമന്ത്രിസഭാ പുനഃസംഘടന  നടക്കുമ്പോള്‍ നിരവധി പുതുമുഖങ്ങള്‍ മന്ത്രി സ്ഥാനത്തേയ്ക്ക് എത്തുമെന്നും   19 പുതിയ മന്ത്രിമാര്‍ ഉണ്ടാവുമെന്നുമാണ്  സൂചന.  കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് (Cabinet Expansion) ശേഷം  മന്ത്രിമാരുടെ ഏണ്ണം  60 ല്‍നിന്നും 79ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  നിലവില്‍ നിരവധി മന്ത്രിമാര്‍ ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിയ്ക്കുന്നുണ്ട്.  ഇതിലും മാറ്റമുണ്ടാവുമെന്നാണ് സൂചന.  കൂടാതെ മന്ത്രിമാരില്‍ ചിലരെ സംഘടന ചുമതലയിലേയ്ക്കു മാറ്റുമെന്നും സൂചനയുണ്ട്.


കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കുമ്പോള്‍ ഏറ്റവും മുന്തിയ പരിഗണന  മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്  (Jyotiraditya scindia) തന്നെയാണ്.  മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കി BJP സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ഈയവസരത്തില്‍ സിന്ധ്യയ്ക്ക്  കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു.  


കൂടാതെ, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയ്ക്കും   (Sushil Modi) അസം മുന്‍ മുഖ്യമന്ത്രി സർബാനന്ദ സോനോവലിനും  ( Sarbananda Sonowal) കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് സൂചന.   


Also Read: Gujarat Assembly Election ലക്ഷ്യമിട്ട് AAP, എല്ലാ സീറ്റിലും മത്സരിക്കുമെന്ന് Arvind Kejriwal


2022ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന  ഉത്തര്‍ പ്രദേശ്‌, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളേയും മുന്നില്‍ക്കണ്ടാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടന.  ഉത്തര്‍പ്രദേശ്  നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അതൃപ്തരായ നേതാക്കളെ തൃപ്തിപ്പെടുത്താനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.


Also Read: VK Sasikalaയുമായി ചങ്ങാത്തം, 16 പാർട്ടി അംഗങ്ങളെ പുറത്താക്കി AIADMK


രണ്ടാം NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം  മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല.  അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്  ചില സഖ്യ കക്ഷികള്‍ സഖ്യമുപേക്ഷിച്ചതോടെ വന്ന ഒഴിവുകള്‍ക്കും പുനഃസംഘടനയില്‍ പരിഹാരമുണ്ടാക്കിയേക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.