LAC Clash: കേന്ദ്രത്തിൽ മോദി സർക്കാർ ഉള്ളിടത്തോളം കാലം ഒരിഞ്ച് ഭൂമി പോലും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല, അമിത് ഷാ
LAC Clash: ഏറ്റുമുട്ടലിൽ ഒരു സൈനികനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. കൂടാതെ, നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അത്തരം നടപടികൾ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
New Delhi: കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ BJP സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിക്കവേ ആണ് ആദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ എഫ്‌സിആർഎ (Foreign Contribution Regulation Act - FCRA) രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത് എന്ന് അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ഗ്രാന്‍റ് ലഭിച്ചിട്ടുണ്ടെന്നും അത് എഫ്‌സിആർഎ നിയമത്തിനും അതിന്‍റെ മാനദണ്ഡങ്ങൾക്കും അനുസരിച്ചല്ലെന്നും അതിനാൽ അതിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: Indo China Stand Off: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം? സൈനീകർക്ക് പരിക്കെന്ന് റിപ്പോർട്ട്
നെഹ്‌റുവിന്‍റെ ചൈനയോടുള്ള സ്‌നേഹം കാരണമാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉപേക്ഷിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ ഉള്ളിടത്തോളം കാലം നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താൻ കഴിയില്ല, ഇന്ത്യൻ സൈനികരുടെ ധീരതയെ പ്രകീർത്തിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
അതേസമയം, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ ഈ വ്ഷയത്തില്‍ പ്രസ്താവന നടത്തിയിരുന്നു. ഡിസംബർ 9 ന് തവാങ് സെക്ടറിലെ യാങ്‌സെ സെക്ടറിലെ നിലവിലെ സ്ഥിതി മാറ്റാൻ ചൈനീസ് സൈന്യം ഏകപക്ഷീയമായി ശ്രമിച്ചെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും അവരെ മടങ്ങാൻ നിർബന്ധിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്‍റിൽ പറഞ്ഞു.
ഈ ഏറ്റുമുട്ടലിൽ ഒരു സൈനികനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. കൂടാതെ, നയതന്ത്ര തലത്തിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അത്തരം നടപടികൾ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശിലെ അതിര്‍ത്തി മേഖലയായ തവാങ്ങിലാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യയുടെയും ചൈനയുടെയും സൈനീകര്‍ തമ്മിൽ ഏറ്റുമുട്ടല്‍ ഉണ്ടായ 17,000 അടി ഉയരമുള്ള കൊടുമുടി, ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ കൊടുമുടി പിടിച്ചെടുക്കാന്‍ ചൈന ആവർത്തിച്ച് ശ്രമിക്കുന്നു. കഴിഞ്ഞ ഡിസംബർ 9 ന്, ഏകദേശം 300 PLA സൈനികർ തവാങ് സെക്ടറിലെ LAC ന് അടുത്ത് വന്നതാണ് ഒരു ഏറ്റുമുട്ടലിന് കാരണമായത്.
കിഴക്കൻ ലഡാക്കിലെ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഇത്തരമൊരു ഏറ്റുമുട്ടൽ നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...