India-China Border Clash: അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് രാജ്നാഥ് സിങ്

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നുവെന്നും രാജ്നാഥ് സിങ് രാജ്യസഭയിൽ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 02:54 PM IST
  • സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
  • അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും രാജ്നാഥ് സിം​ഗ് രാജ്യസഭയിൽ പറഞ്ഞു.
  • യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതിന് ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്.
India-China Border Clash: അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് രാജ്നാഥ് സിങ്

അരുണാചലിലെ തവാങ് മേഖലയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അതിർത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തുരത്തിയെന്നും രാജ്നാഥ് സിം​ഗ് രാജ്യസഭയിൽ പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതിന് ചൈനീസ് സൈനികർക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയത്. 

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങുകയായിരുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും സൈന്യം ചെറുക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Also Read: Indo China Stand Off: അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം? സൈനീകർക്ക് പരിക്കെന്ന് റിപ്പോർട്ട്

 

ചൈനീസ് വിഷയത്തിൽ ബഹളം വെച്ച പ്രതിപക്ഷത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. ശൂന്യവേള അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അപലപനീയമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന്റെ ആശങ്ക രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചോദ്യം സഭയിൽ വരുന്നതിലാണ്. 2005 - 07 കാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് 1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്ന് സംഭാവന ലഭിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News