Amit Shah Himachal Flood: പ്രളയബാധിത ഹിമാചൽ പ്രദേശിന്റെ ദുരന്ത നിവാരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു.180 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. സഹായം മുൻകൂറായി അനുവദിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡൽഹിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു! ഇന്ന് യെല്ലോ അലർട്ട്; അസമിലും സ്ഥിതി ഗുരുതരം


മൺസൂൺകാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കാൻ ഈ ഫണ്ടിലൂടെ സാധിക്കുമെന്ന് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.  ഹിമാചൽ പ്രദേശിന് ഇടക്കാലാശ്വാസമായി 2023-24 ലെ  എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായ 180.40 കോടി രൂപയുടെ രണ്ട് ഗഡു മുൻകൂർ റിലീസ് ചെയ്യുമെന്നും. ഇതിന് ആഭ്യന്തര മന്ത്രി അനുമതി നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. കൂടാതെ സാമ്പത്തിക സഹായവും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.


Also Read: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ


ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളും രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളും മറ്റ് ആവശ്യ ഉപകരണങ്ങളും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. സഹായത്തിനായി വിവിധ ആർമി ഏവിയേഷൻ ടീമുകളും സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് എംഎൈ-17 വി 5 ഹെലികോപ്റ്ററുകളും ദൗത്യങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിനിടയിൽ ഹിമാചൽ പ്രദേശ് സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും സ്ഥിതിഗതികളും തത്സമയം വിലയിരുത്താൻ കേന്ദ്ര സർക്കാർ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഐഎംസിടികൾ ജൂലൈ 17 ന് ദുരിത ബഹ്‌ദിത പ്രദേശങ്ങൾ സന്ദർശിക്കും.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 2023-24 വർഷത്തിൽ എസ്ഡിആർഎഫിന്റെ കേന്ദ്ര വിഹിതമായി 10,031.20 കോടി രൂപ കഴിഞ്ഞ ദിവസം  അനുവദിച്ചിട്ടുണ്ട്. 27 സംസ്ഥാനങ്ങൾക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.