Delhi NCR Rain Alert: ഡൽഹിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു! ഇന്ന് യെല്ലോ അലർട്ട്; അസമിലും സ്ഥിതി ഗുരുതരം

Delhi NCR Weather Forecast: ഡൽഹിയിൽ മഴയുടെ അളവിൽ കുറവുണ്ടായെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും തുടരുകയാണ്. ഡൽഹി എൻസിആർ, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിൽ അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Jul 15, 2023, 08:13 AM IST
  • ഡൽഹിയിൽ മഴയുടെ അളവിൽ കുറവുണ്ടായെങ്കിലും വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്
  • പ്രളയക്കെടുതി നേരിടുന്ന ഡൽഹിയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
  • ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Delhi NCR Rain Alert: ഡൽഹിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു! ഇന്ന് യെല്ലോ അലർട്ട്; അസമിലും സ്ഥിതി ഗുരുതരം

All India Rain Alert: ഡൽഹിയിൽ യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും  വെള്ളപ്പൊക്ക ഭീഷണി പൂർണ്ണമായും മാറിയിട്ടില്ല. പ്രളയക്കെടുതി നേരിടുന്ന ഡൽഹിയിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Weather Update: അടുത്ത 5 ദിവസത്തേക്ക് രാജ്യത്തെ കാലാവസ്ഥ എങ്ങനെയായിരിക്കും, IMD അലേര്‍ട്ട് എന്താണ് പറയുന്നത്?

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഡൽഹിയിലെ പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും തുടരുകയാണ്. NDRF, SDRF ടീമുകൾ  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ സൈന്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി, ഐടിഒ ബാരേജിന്റെ ഗേറ്റ് തുറക്കാനും മറ്റ് സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാനുമുള്ള സൈന്യം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

Also Read: Delhi Flood Update: പ്രളയത്തിൽ മുങ്ങി ഡൽഹി, ജഹാംഗീർ പുരിയില്‍ 3 കുട്ടികള്‍ മുങ്ങിമരിച്ചു

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ (Delhi NCR Weather Forecast) വ്യാഴാഴ്ച ഡൽഹിയിൽ യമുനയിലെ ജലം ഏതാനും സെന്റീമീറ്റർ കുറഞ്ഞുവെങ്കിലും അപകടനില ഇപ്പോഴും തരണം ചെയ്തിട്ടില്ല.  യമുന ഇപ്പോഴും അപകടനിലയിൽ നിന്നും മൂന്നര മീറ്റർ മുകളിലാണ് ഒഴുകുന്നത്. വരുന്ന 4 ദിവസങ്ങളിൽ മലയോര മേഖലകളിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകടം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്.  ചെങ്കോട്ട, രാജ്ഘട്ട്, ഐടിഒ എല്ലായിടത്തും വെള്ളം കെട്ടി നിൽക്കുകയാണ്.  ഡൽഹി-എൻസിആറിൽ ഇന്ന് മിതമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി-എൻസിആർ, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചിട്ടുണ്ട്. ഇത് താപനിലയെയും ബാധിക്കും. കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് കാരണം ഇവിടുത്തെ മഴയല്ല മറിച്ച് ഹിമാചലിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വലിയ അളവിലുള്ള വെള്ളമാണെന്നും കലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: Viral Video: ഷൂ റാക്കിനിടെ പതുങ്ങാൻ ശ്രമിക്കുന്ന കൂറ്റൻ രാജവെമ്പാല..! വീഡിയോ വൈറൽ

ഇതിനിടയിൽ ഡൽഹിയിലെ വെള്ളപ്പൊക്കത്തിൽ രാഷ്ട്രീയം ചൂടുപിടിക്കുകയാണ് (Delhi NCR Weather Forecast).  ബിജെപിക്കാർ തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും എന്നാൽ അത് തനിക്ക് ഒരു മാറ്റവും വരുത്തുന്നില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. ഐടിഒ ബാരേജിന്റെ 5 ഗേറ്റുകളുടെ താക്കോൽ ഹരിയാനയുടെ പക്കലാണെന്നും അവർ അത് തുറന്നാൽ വെള്ളം വേഗത്തിൽ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഡൽഹിയിലെ ഐടിഒ മേഖലയിൽ നടത്തിയ പരിശോധനയിൽ മന്ത്രി സൗരഭ് ഭരദ്വാജും എൽജി വിനയ് സക്‌സേനയും തമ്മിൽ തർക്കമുണ്ടാകുകയും ഡൽഹിയിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ എൻഡിആർഎഫിനെ വിന്യസിക്കുന്നതിലെ കാലതാമസത്തെ സൗരഭ് ഭരദ്വാജ് ചോദ്യം ചെയ്യുകയുമുണ്ടായി.

Also Read: ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാരുടെ തലവര മാറും

നിലവിൽ ഉത്തരാഖണ്ഡിലെ (Uttarakhand Rain Alert) കാലാവസ്ഥയിൽ അൽപം ശമനമുണ്ട്. തലസ്ഥാനമായ ഡെറാഡൂൺ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ നിലച്ചിട്ടുണ്ട്.   ജലനിരപ്പ് മുമ്പത്തേക്കാൾ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അഡീഷണൽ സെക്രട്ടറി സവിൻ ബൻസാൽ അറിയിച്ചു. എന്നാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകാത്തതിനാൽ എല്ലാ ടീമുകളെയും ഹരിദ്വാറിൽ വിന്യസിച്ചിട്ടുണ്ട്. മഴയെ തുടർന്ന് സംസ്ഥാനത്തെ 1 ദേശീയ പാതയും 17 സംസ്ഥാന പാതകളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് 800 ലധികം ജെസിബികൾ റോഡുകൾ തുറക്കാൻ വിന്യസിച്ചിട്ടുണ്ട്. ജൂലൈ 14 മുതൽ 16 വരെ ഉത്തരാഖണ്ഡിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ നൈനിറ്റാൾ, ചമ്പാവത്ത്, ഉധം സിംഗ് നഗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയിൽ അസമിലെ വെള്ളപ്പൊക്കം(Assam Rain Alert)  ഗുരുതരമായി തുടങ്ങിയിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ പല ജില്ലകളും ജലക്ഷാമം നേരിടുകയാണ്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക വിവരമനുസരിച്ച് ബിശ്വനാഥ്, ബോംഗൈഗാവ്, ചിരാംഗ്, ധേമാജി, ദിബ്രുഗഡ്, കൊക്രജാർ, മജുലി, നൽബാരി, താമുൽപൂർ, ടിൻസുകിയ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ രൂക്ഷമായ വെള്ളപ്പൊക്ക സ്ഥിതി നിലനിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അസമിലെ പ്രധാന നദികളായ ബേക്കി (റോഡ് ബ്രിഡ്ജ്), ദിസാങ് (നംഗ്ലമുരഘട്ട്), ബ്രഹ്മപുത്ര (ധുബ്രി; നെമതിഘട്ട്) എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഉയർന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News