കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ്
അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായും ബോംബെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാർട്ടി അറിയിച്ചിട്ടുണ്ട്.
മുംബൈ: കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രിയും ആർപിഐ(എ) നേതാവുമായ രാംദാസ് അത്താവലെക്ക് (Ramdas Athawale) കോവിഡ് സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ് അദ്ദേഹം.
അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായും ബോംബെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാർട്ടി അറിയിച്ചിട്ടുണ്ട്. അത്താവലെയുടെ കോവിഡ് (Covid19) പരിശോധനാ ഫലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്നും ആർപിഐ(എ) പിആർഒ മയൂർ ബോർക്കർ അറിയിച്ചു.
Also read: Hathras rape case: മേൽനോട്ട ചുമതല അലഹബാദ് ഹൈക്കോടതിക്ക്
എന്നാൽ കഴിഞ്ഞ ദിവസം അത്താവലെ (Ramdas Athawale) നടി പായൽ ഘോഷിന്റെ പാർട്ടി പ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും അതുലായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലും പങ്കെടുത്തിരുന്നു. പാർട്ടിയുടെ വനിതാ വിങിന്റെ വൈസ് പ്രസിഡന്റ് ആയിട്ടാണ് പായലിനെ നിയമിച്ചത്.
കൊറോണ മഹാമാരി രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന സമയം 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം മുഴക്കിയത് അത്താവലെയും (Ramdas Athawale) സംഘവുമായിരുന്നു. ഒടുവിൽ അദ്ദേഹത്തിനും കൊറോണ ബാധിച്ചു.