Fuel price hike: ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി; ക്ഷേമപദ്ധതികൾക്ക് പണം വേണമെന്ന വാദവുമായി ധർമേന്ദ്ര പ്രധാൻ
പാവപ്പെട്ടവരെ ഇന്ധന വില ബാധിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് നികുതി കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു
ന്യൂഡൽഹി: ഇന്ധന വില വർധനവിനെ (Fuel price hike) ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തുന്നതിന് ഇന്ധന വില വർധനവ് വേണ്ടിവരുമെന്നാണ് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയത്. ഇന്ധന വില വർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നു. എന്നാൽ ദുഷ്കരമായ സമയത്ത് ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. കൊവിഡ് വാക്സിനായി (Covid vaccine) ഒരു വർഷം 35,000 കോടി രൂപ ചിലവഴിക്കുന്നുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി വ്യക്തമാക്കി.
പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് സർക്കാർ ഒരു ലക്ഷം കോടി രൂപ ചിലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില വർധനയെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. പാവപ്പെട്ടവരെ ഇന്ധന വില ബാധിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി (Rahul Gandhi) കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് നികുതി കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അതേസമയം, രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുകയാണ്.
കൃത്യമായ വിശദീകരണം ഒന്നുമില്ലാതെയുള്ള പെട്രോളിൻറെ വില കയറ്റം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയിൽ കൊണ്ടു വരണമെന്ന പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ സംസ്ഥാനങ്ങൾക്ക് ഇന്ധന നികുതിയാണ് (Fuel tax) പ്രധാന വരുമാനങ്ങളിലൊന്ന്. ഇതാണ് സംസ്ഥാനങ്ങൾ നികുതിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തത്. രാജ്യത്തെ ഇന്ധന വില വർധനക്കെതിരെ ഇടതുപക്ഷ പാർട്ടികൾ പ്രതിഷേധ സമരം നടത്താനുള്ള നീക്കത്തിലാണ്. ഇന്ധനവില വർധനക്കെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.