Wrestlers Protest Latest Update: മാസങ്ങള്‍ നീണ്ട ഗുസ്തി താരങ്ങളുടെ സമരത്തില്‍ വഴിത്തിരിവ്, ലൈംഗികാരോപണം ഉന്നയിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണെനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ  ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Wrestlers Protest Update: ബ്രിജ് ഭൂഷന്‍റെ വീട്ടില്‍ ഡല്‍ഹി പോലീസ്, ബന്ധുക്കളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം


ഗുസ്തി താരങ്ങളുമായി അവരുടെ പ്രശ്‌നങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു.  "ഗുസ്തി താരങ്ങളുമായി അവരുടെ വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. അതിനായി താരങ്ങളെ ഞാൻ ഒരിക്കൽ കൂടി ക്ഷണിച്ചു," അദ്ദേഹം ബുധനാഴ്ച ട്വീറ്റ് ചെയ്തു.  


Also Read:  Odisha Train Accident Update: ഒഡീഷ ട്രെയിൻ അപകടത്തിൽ പുതിയ FIR, ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് വഴിതെളിച്ച കാരണം എന്താണ്?  


അതേസമയം,  WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗ് ശരണിനെതിരെ പ്രക്ഷോഭം നടത്തിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവർ തങ്ങളുടെ ജോലികളില്‍ പ്രവേശിച്ചു. ഇതോടെ അവര്‍ സമരത്തില്‍ നിന്നും പിന്മാറുന്നതായി വാര്‍ത്ത പരന്നിരുന്നു. ജോലിയോടൊപ്പം പ്രതിഷേധവും തുടരുമെന്നും പിന്മാറിയിട്ടില്ല എന്നും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായാണ് ജോലിയിൽ തിരിച്ചെത്തിയെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി ഗുസ്തി താരങ്ങള്‍ അറിയിച്ചു.  


എന്നാല്‍, ഇന്ത്യയിലെ ഗുസ്തി താരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍  യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (United World Wrestling - UWW) നിരീക്ഷിക്കുകയാണ്. പുതിയ പാർലമെന്‍റ്  മന്ദിരത്തിലേക്കുള്ള മാർച്ചിനിടെ ഗുസ്തി താരങ്ങളെ തടഞ്ഞുവെച്ചതിനെ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ്  അപലപിച്ചു.  WFI മേധാവിക്കെതിരെ നടപടിയെടുക്കണമെന്നും യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്


"ഗുസ്തി താരങ്ങളോടുള്ള പെരുമാറ്റത്തെയും തടങ്കലിനെയും UWW ശക്തമായി അപലപിക്കുന്നു. ഇതുവരെയുള്ള അന്വേഷണങ്ങളുടെ ഫലമില്ലായ്മയിൽ നിരാശ പ്രകടിപ്പിക്കുന്നു. ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ UWW ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നു," വേൾഡ് റെസ്‌ലിംഗ് ബോഡി ഒരു പ്രസ്താവനയില്‍ പറഞ്ഞു.  


അതേസമയം, വിവിധ രംഗത്തുള്ള പ്രമുഖര്‍ പ്രതികരിച്ചു തുടങ്ങിയതോടെ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെയുള്ള അന്വേഷണം ത്വരിതപ്പെടുത്തിയിരിയ്ക്കുകയാണ് ഡല്‍ഹി പോലീസ്. ഇയാള്‍ക്കെതിരെയുള്ള  പരാതികളിൽ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്താനുമായി ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിൽ എത്തിയിരുന്നു. അന്വേഷണസംഘം ബന്ധുക്കളും ജീവനക്കാരുമടക്കം  നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയാണ് മടങ്ങിയത്.  


ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ബ്രിജ് ഭൂഷൺ ശരണിനെതിരെ നിലവില്‍ രണ്ട് FIR ആണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പിതാവിന്‍റെ പരാതിയിൽ ഏപ്രിൽ 28ന് ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ മറ്റൊരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  നിരവധി കടുത്ത ആരോപണങ്ങള്‍ ആണ് ബ്രിജ് ഭൂഷൺ ശരണിനെതിരെ താരങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്.  


രാജ്യത്തിന്‌ വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ പ്രതിഷേധത്തിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.