Odisha Train Accident Update: ഒഡീഷ ട്രെയിൻ അപകടത്തിൽ പുതിയ FIR, ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് വഴിതെളിച്ച കാരണം എന്താണ്?

Odisha Train Accident Update:  ഇലക്ട്രോണിക് ഇന്‍റർലോക്കിംഗ് സംവിധാനത്തിൽ കൃത്രിമം നടന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ, അപകടത്തിന് പിന്നില്‍ വന്‍ അട്ടിമറി എന്ന സംശയവും ബലപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജൻസിയെ രംഗത്തിറക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 05:56 PM IST
  • അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി CBIയുടെ 10 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
Odisha Train Accident Update: ഒഡീഷ ട്രെയിൻ അപകടത്തിൽ പുതിയ FIR, ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് വഴിതെളിച്ച കാരണം എന്താണ്?

Odisha Train Accident Update: 278 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ പുതിയ FIR രജിസ്റ്റർ ചെയ്ത ശേഷം CBI അന്വേഷണം ഏറ്റെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി  CBIയുടെ 10  പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി നിര്‍ണ്ണായക നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നടപടിക്രമങ്ങൾ അനുസരിച്ച്, ലോക്കൽ പോലീസ് കേസ്, സ്വന്തം എഫ്ഐആറായി വീണ്ടും രജിസ്റ്റർ ചെയ്തു, അതിനുശേഷമാണ് അന്വേഷണം ഏറ്റെടുത്ത വിവരം സിബിഐ ഔദ്യോഗികമായി അറിയിയ്ക്കുന്നത്. 

Also Read:  Odisha Train Accident: ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 278, ഇനിയും തിരിച്ചറിയാനാകാതെ 100 ലധികം മൃതദേഹങ്ങൾ

തുടക്കം മുതല്‍, ട്രാക്കില്‍ ട്രെയിനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്‍റർലോക്കിംഗ് സംവിധാനത്തിൽ കൃത്രിമം നടന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ, അപകടത്തിന് പിന്നില്‍ വന്‍ അട്ടിമറി എന്ന സംശയവും ബലപ്പെട്ടു.  ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജൻസിയെ രംഗത്തിറക്കിയത്. 

Also Read:  Manipur Violence: മണിപ്പൂരില്‍ വീണ്ടും കലാപം, ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു, 2 അസം റൈഫിൾസ് സൈനികർക്ക് പരിക്ക് 
 
എന്നാല്‍, റെയിൽവേയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിൽ കാര്യമായ വൈദഗ്ധ്യമില്ലാത്ത കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തിയ്ക്കുന്നത് ചോദ്യമുയര്‍ത്തി. ഈ സാഹചര്യത്തില്‍ കേസിന്‍റെ അടിത്തട്ടിലെത്താൻ റെയിൽ സുരക്ഷയുടെയും ഫോറൻസിക് വിദഗ്ധരുടെയും സഹായം CBI യ്ക്ക് ആവശ്യമായി വന്നേക്കാം, ഒരു  ഉദ്യോഗസ്ഥർ പറഞ്ഞു.

ഒഡീഷ ട്രെയിൻ അപകടം  സിബിഐ അന്വേഷിക്കുന്നത് എന്തുകൊണ്ട്?

രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിൽ ഒന്നായി മാറിയ ഒഡീഷയിലെ കോറോമാണ്ടൽ എക്‌സ്പ്രസ് ട്രെയിൻ അപകടത്തില്‍  സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഈ ദുരന്തം എന്തുകൊണ്ട് CBI അന്വേഷിക്കുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്.   

അപകടത്തിന്‍റെ മൂലകാരണവും അതിന് ഉത്തരവാദികളായവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, 20 വർഷത്തിനിടെ സംഭവിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള ഉത്തരം ലഭിക്കാത്ത എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനാണ് സിബിഐയെ  അന്വേഷണം ഏല്‍പ്പിച്ചത്. 

ഇലക്‌ട്രോണിക് ലോക്കിംഗ് മെഷീനിലോ പോയിന്‍റ് സിഗ്നലിംഗ് മെഷീനിലോ എന്തെങ്കിലും ക്രിമിനൽ കൃത്രിമം നടന്നിട്ടുണ്ടോ? സിഗ്നലിംഗ് പിശക് കാരണം ട്രെയിൻ ട്രാക്ക് മാറിയിട്ടുണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഒഡീഷ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിൽ ഉത്തരം ലഭിക്കുമെന്ന്  മന്ത്രി അറിയിച്ചു.

ട്രെയിൻ അപകടത്തിന് പ്രധാനമായും  കാരണമായത് മനുഷ്യ പിഴവും സിഗ്നലുകളുടെ അഭാവവുമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, എന്നാൽ അപകടത്തിന് പിന്നിൽ എന്തെങ്കിലും ക്രിമിനൽ ഉദ്ദേശ്യമുണ്ടോ എന്ന് സിബിഐ അന്വേഷണത്തിലൂടെ മാത്രമേ  വ്യക്തമാകൂ.. ഇതാണ് ട്രെയിന്‍ അപകടം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള പ്രധാന കാരണം. 

ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുള്ള വിവരം ഞായറാഴ്ച ഒഡീഷയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. 

ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ഒരു ഗുഡ്‌സ് ട്രെയിൻ എന്നിവയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.   ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷനു സമീപം വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം സംഭവിച്ചത്. അപകടത്തില്‍ 278 പേർ മരിക്കുകയും 1,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പാസഞ്ചർ ട്രെയിനുകളും ഉയർന്ന വേഗതയിലായിരുന്നു, ഇത് അപകടങ്ങളുടെ കാഠിന്യം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രെയിന്‍ ദുരന്തത്തിന്‍റെ അന്വഷണം CBI-യെ ചുമതലപ്പെടുത്തിയത് വലിയ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  അപകടത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവയ്ക്കേണ്ട സമയത്ത് ആളുകളുടെ ശ്രദ്ധ തിരിക്കാൻ പുതിയ സിദ്ധാന്തങ്ങൾ സൃഷ്ടിക്കുകയാണ് എന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. 

ഈ സർക്കാരിന് ലേശംപോലും ഉത്തരവാദിത്തമില്ല.  ഇന്‍റർലോക്ക്, സിഗ്നൽ തകരാർ, ട്രാക്കിന്‍റെ അറ്റകുറ്റപ്പണികൾ എന്നിവ കാരണമാണ് ഒഡീഷയില്‍  ട്രെയിൻ അപകടമുണ്ടായാതെന്നും എന്നാൽ  ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോൺഗ്രസ് വക്താവ് അവകാശപ്പെട്ടു. 2016 ലെ കാൺപൂർ ട്രെയിൻ അപകടവും അന്വേഷിക്കാൻ സർക്കാർ എൻഐഎയെ  നിയോഗിച്ചിരുന്നുവെങ്കിലും ഒരു തെളിവും ഇതുവരെ കണ്ടെത്തിയുമില്ല, കൂടാതെ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല എന്നും വക്താവ് ചൂണ്ടിക്കാട്ടി. അതുകൂടാതെ, ആന്ധ്രാപ്രദേശിലെ കുനേരുവിൽ 40 ഓളം പേർ മരിച്ച ട്രെയിൻ അപകടത്തിലും  കുറ്റപത്രം സമർപ്പിക്കാന്‍ ഇതുവരെ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.

സി.ബി.ഐ., എൻ.ഐ.എ. തുടങ്ങിയ പ്രീമിയം ഏജൻസികളെ എന്തിന് ഇതിൽ ഉൾപ്പെടുത്തണം എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ ചോദ്യം, കാരണം ഇത് അവരുടെ വൈദഗ്ധ്യത്തിന്‍റെ മേഖലയല്ല. എന്തുകൊണ്ടാണ് സിആർഎസ് ( Commission of Railway Safety - CRS) ഈ അപകടം അന്വേഷിക്കാത്തത്? എന്തുകൊണ്ടാണ് സിആർഎസിനെ 8-10 ശതമാനം മാത്രം അന്വേഷണത്തിന് പരിമിതപ്പെടുത്തുന്നത്? കോണ്‍ഗ്രസ്‌ വക്താവ് ചോദിച്ചു. 

 മോദി സർക്കാർ വീണ്ടും അവരുടെ സ്വന്തം പരാജയങ്ങളിൽ നിന്ന്, ഇന്ത്യൻ റെയിൽവേയുടെ പരാജയങ്ങളിൽ നിന്ന്, പൗരന്മാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ വിസമ്മതിക്കുകയും പകരം സിബിഐ പോലുള്ള ഏജൻസികളെ കൂട്ട് പിടിച്ച് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമം നടത്തുകയുമാണ്,  കോൺഗ്രസ് നേതാവ് പറഞ്ഞു.

ജൂൺ 2ന്  നടന്ന ബാലസോർ ട്രെയിൻ അപകടത്തിൽ 278 മരണങ്ങൾക്ക് പുറമെ 1,200 പേർക്ക് പരിക്കേറ്റതായി ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മരിച്ചവരുടെ എണ്ണം  നേരത്തെ 288 ആയിരുന്നു. ഞായറാഴ്ച അത്  ഒഡീഷ സർക്കാർ 275 ആയി പുതുക്കി.  ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയെന്നായിരുന്നു ഈ വിഷയത്തില്‍ ഒഡീഷ സർക്കാർ അവകാശപ്പെട്ടത്.

മരിച്ച 278 പേരില്‍  177 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) റിങ്കേഷ് റേ പറഞ്ഞു, 101 പേരെ ഇനിയും തിരിച്ചറിയാനുണ്ട്,  അവകാശപ്പെടാത്ത മൃതദേഹങ്ങൾ ആറ് വ്യത്യസ്ത ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനായി DNA പരിശോധന നടത്തുമെന്നും പരിക്കേറ്റ 1100 പേരിൽ 200ൽ താഴെ പേർ മാത്രമാണ് ഇപ്പോള്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്, അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News