Viral News: ഒരു കോടി വോട്ട് തന്നാല്‍ 50 രൂപയ്ക്ക് മദ്യം തരാം...!! BJP നേതാവിന്‍റെ വിചിത്രമായ വാഗ്ദാനം വൈറല്‍
പൊതുജനങ്ങള്‍ക്കായി BJP നേതാവിന്‍റെ അതുല്യമായ വാഗ്ദാനം. ബിജെപിക്ക് ഒരു കോടി വോട്ട് തന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ മദ്യം നല്‍കാമെന്നാണ് നേതാവിന്‍റെ വാഗ്ദാനം.
Vijayawada, Andhra Pradesh: പൊതുജനങ്ങള്‍ക്കായി BJP നേതാവിന്‍റെ അതുല്യമായ വാഗ്ദാനം. ബിജെപിക്ക് ഒരു കോടി വോട്ട് തന്നാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ മദ്യം നല്‍കാമെന്നാണ് നേതാവിന്‍റെ വാഗ്ദാനം.
ആന്ധ്രപ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ സോമു വിരാജുവാണ് പൊതുജനങ്ങൾക്ക് അത്ഭുതകരമായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച വിജയവാഡയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ഭാരതീയ ജനതാ പാർട്ടിക്ക് (BJP) വോട്ട് ചെയ്യാൻ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം ഒപ്പം വിചിത്രമായ ഈ വാഗ്ദാനം നല്‍കിയത്. ബിജെപിക്ക് ഒരു കോടി വോട്ട് നൽകുക, ഞങ്ങൾ വെറും 70 രൂപയ്ക്ക് മദ്യം നല്‍കാം. കൂടുതൽ വരുമാനം ബാക്കിയുണ്ടെങ്കിൽ 50 രൂപയ്ക്ക് മദ്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിൽ പുതിയ മദ്യനയമാണ് നിലവിലുള്ളത്. ഈ വർഷം മെയ് മാസത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് സമ്പൂർണ നിരോധനം നടപ്പാക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
കൂടാതെ, 2024ഓടെ ആന്ധ്രാപ്രദേശിനെ മദ്യ വിരുദ്ധ സംസ്ഥാനമാക്കി മാറ്റുമെന്നും ജഗൻമോഹൻ റെഡ്ഡി പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന സർക്കാർ എല്ലാ മദ്യശാലകളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു
ഇതിനുശേഷം, ആന്ധ്രാപ്രദേശിലെ ജഗൻമോഹൻ റെഡ്ഡി സർക്കാർ മദ്യഷാപ്പുകളുടെ എണ്ണം 4,380 ൽ നിന്ന് 2,934 ആയി കുറയ്ക്കുകയും മദ്യം വില്‍ക്കുന്ന 43,000 കടകള്‍ പൂട്ടുകയും ചെയ്തു. ഇതുമൂലം മദ്യത്തിന്‍റെ വിലയിൽ 75% വർധനവുണ്ടായി. ഒരാൾക്ക് ഏത് വലിപ്പത്തിലുള്ള മൂന്ന് കുപ്പി മദ്യം എന്ന പരിധിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
എന്തയാലും BJP നേതാവിന്‍റെ പ്രഖ്യാപനം പുതിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിതെളിച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക