60 വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട്  ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്  സ്വന്തമാക്കിയ ആദ്യ വനിത പത്തനംതിട്ടയിലെ നിരണംകാരിയായ അന്ന രാജം മൽഹോത്രയാണെന്ന് എത്ര പേർക്കറിയാം.  അന്ന തുറന്നിട്ട വഴിയിലൂടെ പിന്നീട് ആയിരക്കണക്കിന് വനിതകളാണ് ഐഎഎസിന്‍റെ  പൊൻതൂവൽ അണിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സംസ്ഥാനത്തെ 10 ജില്കളുടേയും തലപ്പത്ത് സ്ത്രീകളുണ്ടെങ്കിൽ അതിൻറെ ചരിത്രം എഴുതി തുടങ്ങിയതിന് പിന്നിൽ ഒരു പെൺകുട്ടിയുടെ ദൃഢ നിശ്ചയത്തിൻറെ കഥയുണ്ട്. 
1972 ൽ പത്തനംതിട്ടയിലെ നിരണത്ത് ഒറ്റവേലിൽ ഒ എ ജോർജിന്‍റെയും അന്ന പോളിന്റെയും  മകളായിട്ടാണ് അന്ന രാജം മൽഹോത്ര ജനിച്ചത്. കോഴിക്കോടാണ് അന്ന വളർന്നതും ഉപരിപഠനം നടത്തിയതുമെല്ലാം.



അന്ന രാജം മൽഹോത്ര


പ്രൊവിഡൻസ് വിമൺസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി.1949 ൽ  മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര  ബിരുദം നേടി.1950 ലാണ് സിവിൽ സർവ്വീസ് പരീക്ഷ പാസാവുന്നത്.പരീക്ഷ പാസായ  അടുത്ത ഘട്ടം അഭിമുഖ പരീക്ഷയിൽ അന്ന  നേരിട്ടത് വലിയ  വെല്ലുവിളികളാണ്,.ആർഎൻ ബാനർജിയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് അന്നയുടെ സിവിൽ സ‌ർവ്വീസ് മോഹത്തെ നിരുൽസാഹപ്പെടുത്തി.


സ്ത്രീകൾക്ക് കൂടുതൽ അഭികാമ്യം വിദേശ സേവനവും കേന്ദ്ര സേവനവുമാണെന്ന് ഇന്റർവ്യൂ ബോർഡ് അന്നയോട് പറഞ്ഞു.ക്രമസമാധാന നില കൈകാര്യം ചെയ്യാൻ ഒരിക്കലും ഒരു സ്ത്രീക്ക് കഴിയില്ലെന്നായിരുന്നു ഇന്റർവ്യൂ ബോർഡിന്റെ നിലപാട്.എന്നാൽ സ്വന്തം കഴിവ് തെളിയിക്കാൻ തനിക്ക് അവസരം നൽകണമെന്ന് അന്ന വാദിച്ചു.ഒടുവിൽ അന്നയുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ ബോർഡ് കീഴടങ്ങി.മദ്രാസിലെ തിരുപ്പത്തൂരിൽ അന്ന സബ് കളക്ടറായി നിയമിക്കപ്പെട്ടു.



ന്യൂഡൽഹിയിലെ യുപിഎസ്സി ആസ്ഥാനം


ഒരു സ്ത്രീക്ക് ജില്ലാ കളക്ടർ ജോലി നൽകുന്നതിൽ അന്നത്തെ മുഖ്യമന്ത്രി സി രാജഗോപാലാചാരി സംശയം പ്രകടിപ്പിച്ചു.സബ് കളക്ടർ സ്ഥാനം ഒഴിവാക്കി പകരം  അവ‌ർക്ക് സെക്രട്ടറിയേറ്റിൽ ഉയർന്ന സ്ഥാനം അദ്ദേഹം വാഗ്ദാനം ചെയ്തു.എന്നാൽ കുതിര സവാരിയിലും ഷൂട്ടിംഗിലുമെല്ലാം  പരിശീലനം നേടി  തയ്യാറാറെടുപ്പ് നടത്തിയ  അന്ന അതിന് ഒരുക്കമല്ലായിരുന്നു. വീണ്ടും തന്‍റെ അവകാശങ്ങൾക്കായി അവർക്ക്  ഭരണകൂടത്തോട്  വാദിക്കേണ്ടി വന്നു. ഒടുവിൽ അന്നക്ക് ഹൊസൂരിലെ സബ് കളക്ടറായി നിയമനം ലഭിച്ചു.


ഗ്രാമത്തിലേക്ക് കടന്ന ആറ് ആനകളെ കൊല്ലാൻ ഉത്തരവിടാൻ  പല   നേതൃതലങ്ങളിൽ നിന്ന് സമ്മർദം ഉണ്ടായിട്ടും അവയെ തിരികെ  വനത്തിലെത്തിക്കാനുള്ള ഓപ്പറേഷൻ വലിയ സമ്മർദങ്ങളെ അതിജീവിച്ചാണ് അവർ പൂ‌ർത്തിയാക്കിയത്.എഴ് മുഖ്യമന്ത്രിമാരുടെ കീഴിൽ അന്ന പ്രവർത്തിച്ചിട്ടുണ്ട്.ഏഷ്യാഡ് പ്രോജക്ടിൽ രാജീവ്  ഗാന്ധിക്കൊപ്പവും കുറച്ച് കാലം ഇന്ദിര ഗാന്ധിക്കൊപ്പവും പ്രവർത്തിച്ചു.


ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ്  തുറമുഖമായ നവഷേവ മുംബൈയിൽ നിർമ്മിച്ചതിന്‍റെ  ഉത്തരാവാദിത്വം അന്നക്കായിരുന്നു.കേന്ദ്ര ഗവണമെന്‍റിൽ സെക്രട്ടറി സ്ഥാനം  വഹിക്കുന്ന ആദ്യ മലയാളി വനിതയും അന്നയായിരുന്നു.സഹപ്രവർത്തകനും ബാച്ച്‌മേറ്റുമായിരുന്ന  ആർഎൻ മൽഹോത്രയെ അന്ന പ്രണയിച്ച് വിവാഹം കഴിച്ചു.


1985 -1990 കാലഘട്ടത്തിൽ  ആർബിഐ ഗവർണറായിരുന്നു മൽഹോത്ര.2018 സെപ്റ്റംബർ 17 ന്  വാ‌ർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്നയുടെ അന്ത്യം.അന്നയുടെ ജീവിതം എന്നും ഓർമിക്കപ്പെടും. അവർ രാജ്യത്തിനും സ്ത്രീ സമൂഹത്തിനും നൽകിയ സംഭാവനകൾ വലുതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.