ന്യൂഡല്‍ഹി: ഇന്നത്തെ ദിവസം, സുപ്രീംകോടതി പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു... ഒരു ന്യായാധിപന്‍റെ ഉറച്ച തീരുമാനങ്ങള്‍ ഇന്ന് സുപ്രീംകോടതിയില്‍ പ്രതിധ്വനിച്ചപ്പോള്‍ മറ്റൊന്നുകൂടി കോടതി മുറിയ്ക്കുള്ളില്‍ നടന്നു...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണീര്‍ പൊടിയുന്ന കണ്ണുകളോടെ ഒരു പെണ്‍കുട്ടി നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്ന ഒരു മുതിര്‍ന്ന അഭിഭാഷകന്‍!! ആ അഭിഭാഷകന്‍ മറ്റാരുമായിരുന്നില്ല, സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി വി. ഗിരി തന്നെ...!!


ജീവിതത്തില്‍ ഇതുപോലൊരു കേസ് കണ്ടിട്ടില്ലയെന്നു പറഞ്ഞു തുടങ്ങിയ അമിക്കസ് ക്യൂറി വി. ഗിരിയെ, വിതുമ്പുന്നതായാണ് പിന്നീട് കാണുവാന്‍ കഴിഞ്ഞത്.


"എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു, പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയയാകുന്നു, ഇരയുടെ പിതാവിനെ കേസില്‍ കുടുക്കി കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു, കസ്റ്റഡിയില്‍ വച്ച്‌ കൊല്ലപ്പെടുന്നു, ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു, ഇര ഇപ്പോള്‍ ജീവന്‍ നിലനിറുത്താന്‍ വെന്‍റിലേറ്ററില്‍ ആണ്', ഉന്നാവോ സംഭവങ്ങള്‍ കോടതിയില്‍ വിശദീകരിച്ച്‌ വിതുമ്പി അദ്ദേഹം. 


കേസിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നതിനിടെയാണ് വി. ഗിരി വികാരഭരിതനായത്. 


ഗിരിയുടെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് 'ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?' എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.


ഉന്നാവോ കേസ് സംബന്ധിച്ച പൂര്‍ണ്ണ വിവരണം അമിക്കസ് ക്യൂറി വി. ഗിരിയില്‍നിന്നും അറിഞ്ഞ ശേഷമാണ് കേസില്‍ തക്കതായ വിമര്‍ശനം സുപ്രീംകോടതി നടത്തിയത്. 
 
ഉന്നാവോ കേസില്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചു. ഉന്നാവോ കേസ് നിരീക്ഷിച്ച കോടതി 45 ദിവസത്തിനകം പീഡന കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കൂടാതെ, അപകടം അന്വേഷിക്കാന്‍ വെറും 7 ദിവസം മാത്രമാണ് സിബിഐയ്ക്ക് നല്‍കിയിരിക്കുന്നത്.


കൂടാതെ, കുല്‍ദീപ് സിംഗ് സെന്‍ഗറുമായി ബന്ധപ്പെട്ട 5 പീഡന കേസുകള്‍ ഡല്‍ഹിയിലേയ്ക്കു മാറ്റാനും തീരുമാനമായി. ഉത്തര്‍ പ്രദേശ്‌ സര്‍ക്കരിനെയും സുപ്രീംകോടതി വെറുതെ വിട്ടില്ല. 25 ലക്ഷം രൂപ പീഡിതയുടെ കുടുംബത്തിന് നല്‍കാനും യോഗി സര്‍ക്കാരിനോട് കോടതി ഉത്തരവായി. പീഡന കേസില്‍ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ സിബിഐയോട് നിര്‍ദ്ദേശിച്ച കോടതി, ദൈനംദിന അടിസ്ഥാനത്തിൽ വിചാരണ നടത്തി 45 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും നിര്‍ദ്ദേശിച്ചു.


കൂടാതെ, പെണ്‍കുട്ടിയ്ക്കും, അമ്മയ്ക്കും, അഭിഭാഷകനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.


ഉന്നാവോ കേ​സി​ല്‍ ഗു​രു​ത​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും പോ​സ്കോ ​നി​യ​മ​പ്ര​കാ​രം കേ​സ് ഉ​ട​ന്‍ ത​ന്നെ പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സുപ്രീംകോടതി കേ​സ് ഇന്ന് പരിഗണിച്ചത്. കേ​സി​ല്‍ ഗു​രു​ത​ര​മാ​യ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.