Gangubai Kathiawadi Movie: കാമാത്തിപ്പുരയെ വിറപ്പിച്ച അധോലോക റാണി, ആരാണ് ഗംഗുഭായ് കത്ത്യാവാഡി?
സിനിമയും ജീവിതവും സ്വപ്നം കണ്ടിരുന്ന ആ പെൺകുട്ടി താൻ വെറും 500 രൂപക്ക് മുംബൈയിലെ കാമാത്തിപ്പുരയിലെ തെരുവിൽ വിൽക്കപ്പെട്ടു എന്ന് അറിയുന്നത് വളരെ വൈകിയാണ്
മുംബൈ: 1960-കളിലും 70-കളിലും ചുവന്ന തെരുവുകളെ വിറപ്പിച്ചിരുന്ന ഒരു അധോലോക റാണിക്കുമപ്പുറം ഗംഗുഭായ് കത്ത്യാവാഡി എന്ന പെൺകുട്ടി ലോകത്തോട് പറയാൻ കൂട്ടിവെച്ചത് തൻറെ പച്ച ജീവിതമായിരുന്നു. യാഥാർത്ഥ്യത്തിൽ നിന്നും അത് സിനിമയിലേക്ക് എത്തുമ്പോൾ ഒരു പുതിയ ചരിത്രം തുറക്കപ്പെടുക കൂടിയാണ്.
1940-കളിലാണത്. ഗുജറാത്തിലെ കത്ത്യാവാർ കുടുംബത്തിൽ ഒരു പെൺകുട്ടി ജനിച്ചത് ബന്ധുക്കൾക്ക് ആഘോഷമായിരുന്നു. മാതാപിതാക്കൾ അവളെ ഗംഗ എന്ന് പേരിട്ട് വിളിച്ചു. ഗംഗ ഹർജീവൻദാസ് എന്ന പേരിൽ അവളറിയപ്പെട്ടു. പുണ്യനദിയെ പോലെ ഒഴുകി നടന്ന ആ പെൺകുട്ടിക്ക് പ്രായം 16-ൽ എത്തിയപ്പോഴായിരുന്നു എല്ലാത്തിൻറെയും തുടക്കം. പിതാവിൻറെ കണക്ക് നോട്ടക്കാരൻ രാംനിക്ക് എന്നയാളുമായി ഗംഗ പ്രണയത്തിലായി. ഒടുവിൽ മുംബൈയിലേക്ക് ഒരു ഒളിച്ചോട്ടം.
സിനിമയും ജീവിതവും സ്വപ്നം കണ്ടിരുന്ന ആ പെൺകുട്ടി താൻ വെറും 500 രൂപക്ക് മുംബൈയിലെ കാമാത്തിപ്പുരയിലെ തെരുവിൽ വിൽക്കപ്പെട്ടു എന്ന് അറിയുന്നത് വളരെ വൈകിയാണ്. അതൊരു ചരിത്രത്തിൻറെ തുടക്കമായിരുന്നു.പീഢനങ്ങൾ സഹിച്ചാണ് ഗംഗ അവിടെ കഴിഞ്ഞത്. ഇടയിലുണ്ടായ മറ്റൊരു സംഭവമാണ് ഗംഗയുടെ ജീവിതത്തിൻറെ രണ്ടാമത്തെ വഴിത്തിരിവ്.
വലിയ കാശ് നൽകി ഗംഗയുടെ അടുത്തെത്തിയ കസ്റ്റമറിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ബലാത്സംഗം തന്നെയായിരുന്നു. രണ്ടാമതും അതാവർത്തിച്ചപ്പോൾ തന്നെ തേടിയെത്തിയ ആ ആളിനെ തേടി അവളും ഇറങ്ങി. ചെന്നെത്തിയത് മുംബൈയിലെ ഗുണ്ടാത്തെരുവിൽ.
അവിടെ അവൾ അധോലോക നേതാവ് കരീം ലാലയെ പരിചയപ്പെട്ടു. തന്നെ തേടിയെത്തുന്നയാൾ കരിംലാലയുടെ സംഘത്തിലെയാളാണെന്ന് മനസ്സിലാക്കിയ അവൾ കാര്യങ്ങൾ ലാലയെ ധരിപ്പിച്ചു. ആ പരിചയം അവൾക്ക് ഗുണം ചെയ്തു. ഒരു ശല്യവും ആരും അവളെ ചെയ്തില്ല.പിൽക്കാലത്ത് കരിംലാല അവളുടെ രാഖിഭായ് ആയിരുന്നു. കരിംലാലക്ക് അവൾ രാഖി ബഹനും.അങ്ങിനെ ഗംഗ പിന്നീട് ഗംഗുഭായി ആയി മാറുകയായിരുന്നു. 2011-ൽ പുറത്തിറങ്ങിയ ഹുസൈൻ സെയ്ദിയുടെ മാഫിയ ക്യൂൻസ് എന്ന പുസ്തകമാണ് ഗംഗുഭായിയുടെ യഥാർത്ഥ ജീവിതം തുറന്ന് കാണിച്ചത്.
വിവാദങ്ങളിൽ
ഗംഗുബായിക്ക് സ്വന്തമായി കുട്ടികളില്ലായിരുന്നു. എങ്കിലും നിരവധി പേർ അവരുടെ ദത്ത് മക്കളാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തി. ഗംഗുഭായ് കത്ത്യാവാഡി ചിത്രം പ്രഖ്യാപിച്ചതിന് ശേഷം സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കെതിരെയും എതിർപ്പ് ഉയർന്നിരുന്നു.
ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം, ഗംഗുബായിയുടെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന ആൾ മുംബൈയിലെ കോടതിയിൽ ഒരു ഹർജി നൽകി, ചിത്രം തൻറെ അമ്മയെ 'വേശ്യയായും' 'മാഫിയ റാണി'യായും കാണിക്കുന്നുവെന്നും റിലീസ് ചെയ്തതിന് ശേഷം കാമാത്തിപുര പ്രദേശത്തെ സ്ത്രീകളാണ്. ആക്ഷേപകങ്ങൾക്ക് വിധേയരാകുന്നുമെന്നായിരുന്നു ഹർജിയിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...