Delhi Metro: ഉർഫി ജാവേദിന്റെ ആരായിട്ട് വരും? ട്വിറ്ററിൽ ട്രെൻഡിങ് ആയി ഡൽഹി മെട്രോ ഗേൾ
ഉർഫി ജാവേദിൻറെ വസ്ത്രധാരത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് പെൺകുട്ടി ഡൽഹി മെട്രോയിൽ ഇങ്ങനെ വസ്ത്രം ധരിച്ചെത്തിയതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ കമൻറ് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്ററിൽ വൈറലാകുന്നത് ഡൽഹി മെട്രോയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ്. ഇതിനോടകം ഈ ദൃശ്യങ്ങൾ ഒരുവിധം എല്ലാവരും കണ്ടിട്ടുണ്ടാകും. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഓൺലൈനിൽ ഇപ്പോഴത്തെ ചർച്ചാ വിഷയവും ഈ പെൺകുട്ടിയും അവളുടെ വസ്ത്രധാരണവുമാണ്. ബ്രായും കുട്ടിപ്പാവാടയുമാണ് പെൺകുട്ടിയുടെ വേഷം. ഇതേ മെട്രോയിൽ കയറിയ ചില യാത്രക്കാരാണ് യുവതിയുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തത്.
ഡൽഹി മെട്രോയിലെ ഈ പെൺകുട്ടിയുടെ വസ്ത്രധാരണം ഉർഫി ജാവേദിനെ ഓർമ്മിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്. ഉർഫി ജാവേദിന്റെ ഫാഷൻ സ്റ്റൈലിൽ പ്രചോദനം കൊണ്ടിട്ടാണ് പെൺകുട്ടി ഇത്തരത്തിൽ വസ്ത്രം ധരിച്ചിരിക്കുന്നതെന്നാണ് ആളുകളുടെ കമന്റ്. പെൺകുട്ടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അവയെല്ലാം തന്നെ വ്യത്യസ്ത ദിവസങ്ങളിൽ എടുത്തതായാണ് മനസിലാകുന്നത്.
പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഇതൊക്കെ ഫോട്ടോഷോപ്പ് ആണെന്ന് പറയുന്നവരുമുണ്ട്. മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോൾ വസ്ത്രധാരണത്തിലുൾപ്പെടെ മര്യാദ പാലിക്കണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പ്രസ്താവന പുറത്തിറക്കി. ഏതായാലും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.
ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തന്നെ തേടിയെത്താറുണ്ടെങ്കിലും ഉർഫി ജാവേദ് തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...