UP Assembly Election 2022: യുവാക്കൾക്കും സ്ത്രീകൾക്കും ഊന്നൽ നൽകി BJP പ്രകടനപത്രിക
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ `ലോക് കല്യാൺ സങ്കൽപ് പത്ര`യ്‌ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കിയിട്ടുണ്ട്.
Lucknow: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'ലോക് കല്യാൺ സങ്കൽപ് പത്ര'യ്‌ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് പത്രിക പ്രകാശനം ചെയ്തത്. ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന പാർട്ടി അധ്യക്ഷൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഉത്തർപ്രദേശിലെ 25 കോടി പൗരന്മാരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനായി ബിജെപി അടുത്ത 5 വർഷത്തേക്ക് പുതിയ ലോക് കല്യാൺ സങ്കൽപ് പത്ര പുറത്തിറക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങില്‍ പറഞ്ഞു. ഉത്തർപ്രദേശിൽ ബിജെപിയുടെ 5 വർഷം പിന്നിടുമ്പോൾ, സംസ്ഥാനത്ത് നിയമവാഴ്ചയുണ്ടെന്ന് നമുക്ക് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഓരോ സഹോദരിക്കും മകൾക്കും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Alos Read: UP Election 2022: യുപിയിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
'ലോക് കല്യാൺ സങ്കൽപ് പത്ര'യില്‍ നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി നല്‍കിയിരിയ്ക്കുന്നത്.
എല്ലാ വീട്ടിലും ഒരാൾക്ക് ജോലി, അന്നപൂർണ പദ്ധതി പ്രകാരം കുറഞ്ഞ തുകയ്ക്ക് റേഷൻ,
പെൺകുട്ടികൾക്കുള്ള സ്കൂട്ടി, വിദ്യാർത്ഥികൾക്കായി ടാബ്‌ലെറ്റുകളും സ്‌മാർട്ട്‌ഫോൺ പദ്ധതിയും തുടര്‍ന്നും ലഭ്യമാക്കും, തുടങ്ങിയവ വാഗ്ദാനങ്ങളില്‍ ചിലതാണ്.
കര്‍ഷകര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതാണ് പ്രകടന പത്രിക. കർഷകർക്ക് ജലസേചനത്തിന് സൗജന്യ വൈദ്യുതി നൽകുമെന്ന് പത്രികയില്‍ പറയുന്നു. അതുവഴി സംസ്ഥാനത്തെ കർഷകർ കൂടുതൽ ശാക്തീകരിക്കപ്പെടും. കൃഷി ജലസേചന പദ്ധതി 5,000 കോടിയിൽ നിന്ന് ആരംഭിക്കും.
അതിലൂടെ ചെറുകിടക്കാർക്ക് കുഴൽക്കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ എന്നിവയുടെ നിർമ്മാണത്തിന് ഗ്രാന്‍റ് നൽകും. കർഷകർ. വരും വർഷങ്ങളിൽ ഉത്തർപ്രദേശ് പുരോഗതിയുടെ കാര്യത്തിൽ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രദ്ധ എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കർഷകർക്കായി ഫസൽ ബീമാ യോജനയും ആരംഭിക്കും.
403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും, വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
ഫെബ്രുവരി 14 നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, 7 ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...