UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടം  പൂര്‍ത്തിയായതോടെ  മുഖ്യ എതിരാളികളായ BJP-യും SP-യും  വാഗ്ദാനങ്ങളുടെ പെരുമഴയുമായി പെയ്യിയ്ക്കുകയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിനുള്ള പ്രചരണം പുരോഗമിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍  അഖിലേഷ് യാദവുമാണ്  ചൂടന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്..


ഉത്തര്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് വൈദ്യുതി ബില്ലടയ്ക്കേണ്ടി വരില്ലെന്നാണ്  അമിത് ഷായുടെ പ്രഖ്യാപനം. "ഹോളി മാര്‍ച്ച്18-നാണ്. വോട്ടെണ്ണല്‍ നടക്കുക മാര്‍ച്ച് 10-നും. മാര്‍ച്ച് 10-ന്  BJP സര്‍ക്കാരിനെ അധികാരത്തില്‍ എത്തിയ്ക്കുക.  മാര്‍ച്ച് 18-നകം സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നിങ്ങളുടെ വീട്ടിലെത്തും," ഉത്തര്‍പ്രദേശിലെ ദിബിയാപൂരില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ അമിത് ഷാ പറഞ്ഞു.  


Also Read: Mahatma Gandhi statue vandalised: മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു, ഗാന്ധിജിയുടെ കര്‍മ്മഭൂമിയായ ചമ്പാരനിൽ ബാപ്പുവിന് അപമാനം


ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പുകള്‍ക്ക് ശേഷം  സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്നും  BJPയുടെ  വിജയം സുനിശ്ചിതമാണെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 


ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചരണം  പുരോഗമിക്കുമ്പോള്‍  സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍  അഖിലേഷ് യാദവും  ഒട്ടും പിന്നിലല്ല.


Also Read: Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍


ഉത്തർപ്രദേശിൽ തന്‍റെ  പാർട്ടി അധികാരത്തിൽ വന്നാൽ അഞ്ച് വർഷത്തേക്ക് സൗജന്യ റേഷനോടൊപ്പം പാവപ്പെട്ടവർക്ക് ഒരു കിലോ നെയ്യ് സൗജന്യമായി നൽകുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. റായ്ബറേലിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   


"SP സർക്കാർ ഉള്ളിടത്തോളം പാവപ്പെട്ടവർക്ക് റേഷൻ നൽകും. അതോടൊപ്പം കടുകെണ്ണയും ഒരു വർഷം രണ്ട് സിലിണ്ടറും നൽകും. നമ്മുടെ പാവപ്പെട്ടവരുടെ ആരോഗ്യം മെച്ചപ്പെടാൻ ഒരു കിലോഗ്രാം നെയ്യും നൽകും", അഖിലേഷ് പറഞ്ഞു.  BJP സർക്കാർ വിതരണം ചെയ്യുന്ന റേഷൻ ഗുണനിലവാരം മോശമാണെന്നായിരുന്നു അഖിലേഷിന്‍റെ ആരോപണം.  ഉപ്പിൽ സ്ഫടിക കണങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നിന്നല്ലേ ഉപ്പ് വരുന്നതെന്നും ചോദിക്കാനും അദ്ദേഹം  മറന്നില്ല. യുപിയിൽ 11 ലക്ഷം സർക്കാർ ഒഴിവുകളുണ്ടെന്നും ആ തസ്തികകൾ നികത്തി SP സർക്കാർ യുവാക്കൾക്ക് ജോലി നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നുമാണ് നടന്നത്.  മൂന്നാം ഘട്ടം ഫെബ്രുവരി 20ന് നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.