Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി മൃഗങ്ങളുടെ വീഡിയോകള്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്.  അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 04:30 PM IST
  • ജീവന്‍ അപകടത്തിലാകുന്ന അവസരത്തില്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഏതു വലിയ ശത്രുവിനോടും ഏറ്റുമുട്ടാന്‍ തയ്യാറാകുകയാണ്‌ ചെറിയ മൃഗങ്ങള്‍ പോലും...!
  • അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്..
Viral Video: ഭീമന്‍ പാമ്പുമായി മല്ലയുദ്ധം നടത്തുന്ന മുയല്‍..!! വീഡിയോ വൈറല്‍

Snake and Rabbit Video: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി മൃഗങ്ങളുടെ വീഡിയോകള്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്.  അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  

ചെറുമൃഗങ്ങളെ സംബന്ധിച്ചിടത്തോളം ആക്രമണകാരികളും തങ്ങളേക്കാള്‍ ശക്തരായതുമായ  മൃഗങ്ങളോട് ഏറ്റുമുട്ടാറില്ല, അവ ജീവനുംകൊണ്ട് ഓടി രക്ഷപെടുകയാണ്  പതിവ്.  എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന ചില വീഡിയോകള്‍ കണ്ടാല്‍ തോന്നും ചെറിയ മൃഗങ്ങള്‍ പോലും  രണ്ടും കല്പിച്ചാണ്... ശത്രു എത്ര ശക്തനായാലും  പോരടിക്കാന്‍ അവ തയ്യാറാണ്... അതായത് ജീവന്‍ അപകടത്തിലാകുന്ന അവസരത്തില്‍  സ്വന്തം ജീവന്‍ രക്ഷിക്കാന്‍  ഏതു വലിയ ശത്രുവിനോടും ഏറ്റുമുട്ടാന്‍ തയ്യാറാകുകയാണ്‌  ചെറിയ മൃഗങ്ങള്‍ പോലും...!   അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്.. 

Also Read: Viral Video: സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാന്‍ നദിയില്‍ ചാടിയ പോത്ത് ചെന്നുപെട്ടത് മുതലയുടെ വായില്‍....! വീഡിയോ വൈറല്‍

പാമ്പിനെ കണ്ടാല്‍ ആരും ഒന്ന് ഭയക്കും.  എന്നാല്‍, പാമ്പിനെ കണ്ട ഒരു കുഞ്ഞ്  മുയലിന്‍റെ പ്രതികരണം മറിച്ചായിരുന്നു....!! 

പാര്‍ക്കില്‍ പുല്ലു നുണയുകയായിരുന്ന ഒരു മുയലിന്‍റെ മുന്‍പിലേയ്ക്കാണ് ഭീമാകാരനായ ഒരു പാമ്പ് ഇഴഞ്ഞെത്തുന്നത്. പാമ്പിന് വേണമെങ്കില്‍ നിമിഷനേരം കൊണ്ട് മുയലിനെ വിഴുങ്ങാമായിരുന്നു, എന്നാല്‍ അതിനുള്ള അവസരം കൊടുക്കാതെ മുയല്‍ പാമ്പിനെ ആക്രമിക്കുകയാണ്..!! 

Aldso Read: Viral Video: കുട്ടിയുടെ മുന്നിലെത്തി രണ്ട് ഭീമൻ പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..!

നമുക്കറിയാം മുയലിന്‍റെ പല്ലുകള്‍ വളരെ മൂര്‍ച്ചയുള്ളതാണ്.  തന്‍റെ അടുത്തെത്തിയ പാമ്പിനെ ആഞ്ഞു കടിയ്ക്കുകയാണ് മുയല്‍...!!   ഒരു തവണ കടിച്ചു പാമ്പിനെ കുടഞ്ഞെറിഞ്ഞ് കുട്ടിക്കരണം മറിയുന്ന മുയലിനെ വീഡിയോയില്‍ കാണാം..!! കടികൊണ്ട പാമ്പ്  ഭിത്തിയുടെ അരികത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന അവസരത്തില്‍ പിന്നാലെ ചെന്ന് വീണ്ടും ആക്രമിക്കുകയാണ് മുയല്‍ ...!!          

വീഡിയോ കാണാം : -

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by طبیعت (@nature27_12)

നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറുകയാണ്.  ഇത് നേച്ചർ27_12  (nature27_12) എന്ന പേജിൽനിന്നാണ്  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ്  ചെയ്തിരിയ്ക്കുന്നത്.  നിരവധി ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.  ഇതുവരെ ആയിരക്കണക്കിന്  വ്യൂസും ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News