Breaking: ഉത്തര്‍ പ്രദേശിലെ എല്ലാ റാലികളും റദ്ദാക്കി കോൺഗ്രസ്, നോയിഡ പരിപാടി റദ്ദാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തര്‍ പ്രദേശില്‍ പ്രമുഖ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ മാറ്റം. BJPയും കോണ്‍ഗ്രസും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദ് ചെയ്തു.
New Delhi: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തര്‍ പ്രദേശില്‍ പ്രമുഖ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ മാറ്റം. BJPയും കോണ്‍ഗ്രസും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദ് ചെയ്തു.
ഉത്തര്‍ പ്രദേശിലെ ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് നിലവില്‍ ഗൗതം ബുദ്ധ നഗര്‍. അതിനാല്‍ ജില്ലയില്‍പ്പെട്ട നോയിഡയിൽ വ്യാഴാഴ്ച നടത്താനിരുന്ന റാലി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കി.
ബറേലി ജില്ലയിൽ ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ ഉണ്ടായ ഞെട്ടിക്കുന്ന രംഗങ്ങൾക്ക് ശേഷം ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ റാലികളും കോണ്‍ഗ്രസ് തത്കാലം റദ്ദ് ചെയ്തു.
Also Read: Covid-19: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഐസൊലേഷനില്‍, RT-PCR ഫലം നെഗറ്റീവ്
നൂറുകണക്കിന് സ്ത്രീകളും കൗമാരക്കാരായ പെൺകുട്ടികളുമാണ് ചൊവ്വാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തിക്കിലും തിരക്കിലും പെട്ട് നിൽക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
ലഡ്കി ഹൂൺ, ലഡ് ശക്തി ഹൺ' അല്ലെങ്കിൽ സ്ത്രീകൾക്ക് പോരാടാം, (ladki hun, lad sakti hun) എന്നാ അജണ്ടയുടെ ഭാഗമായി നടന്ന മാരത്തണിൽ നൂറുകണക്കിന് സ്ത്രീകളും കൗമാരക്കാരായ പെൺകുട്ടികളും പങ്കെടുത്തിരുന്നു. അതിനിടെ മുന്‍നിരയിലെ ഏതാനും സ്ത്രീകൾ കാൽവഴുതി വീണു. ഇത് ഭയാനകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു.
റാലികളില്‍ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഇത് വൈറസ് വ്യാപനത്തിന് വഴിയൊരുക്കും. അതിനാലാണ് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിയ്ക്കുന്നത്.
കോണ്‍ഗ്രസ് എല്ലാ എല്ലാ തിരഞ്ഞെടുപ്പ് റാലികളും റദ്ദാക്കിയ സാഹചര്യത്തില്‍ BJP നേതൃത്വം എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA