India Covid Updates | രാജ്യം കോവിഡ് മൂന്നാം തരം​ഗത്തിലോ? 58000 പുതിയ കേസുകൾ, ഒമിക്രോൺ ബാധിതരുടെ എണ്ണം 2000 കടന്നു

രാജ്യത്ത് ആകെ രോ​ഗമുക്തി നേടിയവർ 3,43,21,803 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ 4,82,551 ആയി.

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 10:58 AM IST
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.60 ശതമാനവും ആണ്.
  • ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 15,389 പേർ രോ​ഗമുക്തരായി.
  • കോവിഡ് ബാധിച്ച് 534 മരണങ്ങളും രേഖപ്പെടുത്തി.
India Covid Updates | രാജ്യം കോവിഡ് മൂന്നാം തരം​ഗത്തിലോ? 58000 പുതിയ കേസുകൾ, ഒമിക്രോൺ ബാധിതരുടെ എണ്ണം 2000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഇന്നും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 2000 കടന്നു. 

രാജ്യത്ത് കോവിഡ് മൂന്നാംതംരം​ഗം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഒമിക്രോണിന്റെ അതിവേ​ഗത്തിലുള്ള വ്യാപനമാണ് മൂന്നാംതരം​ഗത്തിലേക്ക് നയിച്ചിരിക്കുന്നത്. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 2,14,004 ആയി ഉയർന്നു. 

Also Read: Covid third wave updates | രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,379 കേസുകൾ, ഒമിക്രോൺ കേസുകൾ 1,892

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.60 ശതമാനവും ആണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 15,389 പേർ രോ​ഗമുക്തരായി. കോവിഡ് ബാധിച്ച് 534 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ആകെ രോ​ഗമുക്തി നേടിയവർ 3,43,21,803 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ 4,82,551 ആയി.

Also Read: Omicron Covid third wave| കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇത്രയും വേ​ഗത്തിൽ വ്യാപിക്കുന്നതെങ്ങനെ? ഒമിക്രോൺ ശ്വാസകോശത്തെ ബാധിക്കുമോ?

24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. 2135 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 828 രോഗികൾ സുഖം പ്രാപിച്ചു. മഹാരാഷ്ട്രയെയും ഡൽഹിയെയുമാണ് ഒമിക്രോൺ കൂടുതലായി ബാധിച്ചിട്ടുള്ളത്. 653 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ 464 കേസുകളും റിപ്പോർട്ട് ചെയ്തു. കേരളം 185, രാജസ്ഥാൻ 174 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ വിവരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News