UP Assembly Election 2022: നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് പുതിയ എതിരാളി...!!
അടുത്ത വര്‍ഷം തുടക്കത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാനത്തെ മുഖ്യ ധാരാ പാര്‍ട്ടികള്‍...
New Delhi: അടുത്ത വര്‍ഷം തുടക്കത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാനത്തെ മുഖ്യ ധാരാ പാര്‍ട്ടികള്‍...
സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടും, മറ്റ് ചെറു പാര്‍ട്ടികളുമായി സഖ്യ ശ്രമം നടത്തിയും പാര്‍ട്ടികള്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്...
ഇതിനിടെ , ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ (UP CM Yogi Adityanath) മത്സരിക്കുമെന്ന് ഭീം ആര്‍മി (Bhim Army) നേതാവ് ചന്ദ്രശേഖര്‍ ആസാദ് (Chandrashekhar Azad) പ്രഖ്യാപിച്ചു. പ്രമുഖ ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ യോഗിയുടെ പരാജയം ഉറപ്പാക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തര്‍ പ്രദേശ് നിയമസഭയില്‍ ഇടം പിടിയ്ക്കുക എന്നത് പ്രധാനമല്ല, മറിച്ച് യോഗി ആദിത്യനാഥ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാതിരിയ്ക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Demonetisation: 'നോട്ട് നിരോധനം ദുരന്തം', കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
മുന്‍പ് 2019 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിയ്ക്കുകയായിരുന്നു. മറ്റു പാര്‍ട്ടികള്‍ പിന്തുണ നല്‍കാത്തതായിരുന്നു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇന്ന് അങ്ങിനെയല്ല, BSP പിന്തുണ നല്‍കിയതോടൊപ്പം അവരുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതായി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
അതേസമയം, എതിരാളിയായി ചന്ദ്രശേഖര്‍ ആസാദ് എത്തി എങ്കിലും യോഗി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...