UP BJP Youth Wing: പോലീസിനെ ഭീഷണിപ്പെടുത്തി, ഉത്തര്‍ പ്രദേശ് ബിജെപി യുവജന വിഭാഗം നേതാവിനെതിരെ കേസ്
UP BJP Youth Wing: അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്ന ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും വെടിവയ്പും നടക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ സ്ഥലത്തെത്തിയ സബ് ഇൻസ്‌പെക്ടര്‍ക്ക് നേരെയാണ് നേതാവും കൂട്ടാളികളും തട്ടിക്കയറിയത്.
New Delhi: പോലീസ് സബ് ഇൻസ്‌പെക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഉത്തര്‍ പ്രദേശ് ബിജെപി യുവജന വിഭാഗം നേതാവായ അമിത് ഠാക്കൂറിനെതിരെ കേസ്.
പോലീസ് സബ് ഇൻസ്‌പെക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ കേസെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ ബിജെപിയുടെ യുവജന വിഭാഗം നേതാവായിരുന്നു അമിത് ഠാക്കൂര്‍.
ആഗസ്റ്റ് 21 ന് രാത്രിയിലാണ് സംഭവം നടക്കുന്നത്. അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്ന ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും വെടിവയ്പും നടക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ സ്ഥലത്തേക്ക് എസ്ഐ പോയിരുന്നു. അവിടെവച്ചാണ് സബ് ഇൻസ്‌പെക്ടര്‍ക്ക് നേരെ ഇവര്‍ തട്ടിക്കയറിയത്. ഠാക്കൂറിനും കൂട്ടാളികള്‍ക്കുമെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കലാപം, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുപ്രവർത്തകനെ ദ്രോഹിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read: Super Blue Moon 2023: 9 വര്‍ഷത്തിനുശേഷം ആദ്യം, സൂപ്പര്‍ മൂണ്‍ ആഗസ്റ്റ് 30 ന് ദൃശ്യമാകും
അമിത് ഠാക്കൂറിനും കൂട്ടാളികള്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും മറ്റ് പോലീസ് സംഘങ്ങളും റെയ്ഡ് നടത്തുകയാണ് എന്ന് ഫറൂഖാബാദ് എസ്പി അറിയിച്ചു.
ഒളിവില്‍ കഴിയുന്ന അമിത് ഠാക്കൂറിനേയും കൂട്ടാളികളേയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. അമിത് ഠാക്കൂറിന് 25,000 രൂപയും സംഭവത്തിലെ മറ്റ് മൂന്ന് പ്രതികളായ അമൃത്പൂരിൽ നിന്നുള്ള ആശിഷ് പ്രതാപ് സിംഗ്, മനു ചതുർവേദി, അൻഷുൽ മിശ്ര എന്നിവർക്ക് 15,000 രൂപ വീതവുമാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
അക്രമം തടയാൻ ശ്രമിച്ച പോലീസ് സബ് ഇൻസ്‌പെക്ടറെ സംഘത്തിലൊരാൾ ആക്രമിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ, ഇത് മുലായം സിംഗിന്‍റെ സർക്കാരല്ല. ഇത് ഭാരതീയ ജനതാ പാർട്ടിയുടെ സർക്കാരാണ്. ഞങ്ങൾ നിങ്ങളെ ഇല്ലാതാക്കും എന്ന് ഠാക്കൂർ പറയുന്നത് കേൾക്കാം.
ഠാക്കൂറിന്‍റെ പെരുമാറ്റം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതയാണ് വിലയിരുത്തല്‍. മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഇയാളെ ബിജെപി യുവജന വിഭാഗം നേതൃ സ്ഥാനത്തുനിന്നും നീക്കിയത് എന്ന് ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്‍റ് മായങ്ക് ബുണ്ടേല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...