Super Blue Moon 2023: Once in a Blue Moon എന്ന പ്രയോഗം കേട്ടിട്ടില്ലേ? വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാനാണ് ഈ വാചകം ഉപയോഗിക്കുന്നത്.
അതേപോലെ എല്ലാ വാന നിരീക്ഷകര്‍ക്കും ഒരു അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ് ആഗസ്റ്റ് 30 ന്. അതായത് മാനത്തു വളരെ അപൂര്‍വ്വമായ ഒരു ചാന്ദ്ര സംഭവം നടക്കുന്നു. അതായത്, ഈ സംഭവം 9 വര്‍ഷത്തിനുശേഷം സംഭവിക്കുന്നതാണ്. ഇത് ഇനി വരും വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കില്ല. അതായത് ആഗസ്റ്റ് 30 ന് മാനത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യമാകും..!
എന്താണ് ബ്ലൂ മൂണ്‍?
ഒരു കലണ്ടർ മാസത്തിലെ രണ്ടാമത്തെ പൂർണചന്ദ്രനെയാണ് ബ്ലൂ മൂൺ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നു എങ്കിലും ചന്ദ്രന്‍ നീല നിറത്തില്‍ അല്ല കാണപ്പെടുന്നത്. ചന്ദ്രന്‍ കടുത്ത ഓറഞ്ച് നിറത്തിലാവും കാണപ്പെടുക. ഈ വർഷം ദൃശ്യമാകുന്ന മൂന്നാമത്തെ വലിയ ചന്ദ്രനായിരിക്കും ഈ സൂപ്പർ ബ്ലൂ മൂൺ.
ബ്ലൂ മൂണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടത്
സാധാരണഗതിയിൽ, ഏകദേശം 30 ദിവസത്തിലൊരിക്കൽ പൂർണ്ണ ചന്ദ്രനെ കാണുവാന്‍ സാധിക്കും. അതായത് മാസത്തില്‍ ഒന്ന്. എന്നാല്‍ ചില മാസങ്ങളില്‍ മാസത്തില്‍ രണ്ട് പൗർണ്ണമികൾ ഉണ്ടാകുമ്പോൾ രണ്ടാമത് കാണപ്പെടുന്ന ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്ന് വിളിയ്ക്കുന്നത്.
എന്താണ് സൂപ്പർ ബ്ലൂ മൂണിന്‍റെ പ്രത്യേകത?
ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂര്‍ണ്ണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്ന് സൂചിപ്പിക്കുന്നത്. ഈ ചന്ദ്രന്‍ താരമ്യേന അൽപ്പം വലുതായിരിക്കും, അതിന്‍റെ വർദ്ധിച്ച തെളിച്ചം വാന നിരീക്ഷകരുടെ ശ്രദ്ധ ആകർഷിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സൂപ്പർ മൂണുകൾ 40% അധികം വലിപ്പത്തിലും 30% കൂടുതൽ പ്രകാശമുള്ളതുമായി കാണപ്പെടുന്നു. ഇതാണ് സൂപ്പർ മൂണിന്‍റെ പ്രത്യേകത.
സൂപ്പർമൂൺ എപ്പോൾ, കാണുവാന്‍ സാധിക്കും?
പൂർണ്ണചന്ദ്രനെ മികച്ച രീതിയിൽ കാണുന്നതിന്, സന്ധ്യാസമയത്ത് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ നിരീക്ഷിക്കാം. എന്നാല്‍, സൂപ്പർ ബ്ലൂ മൂൺ 2023 ഓഗസ്റ്റ് 30-ന്, കൃത്യമായി രാത്രി 8:37-ന് അതിന്‍റെ ഏറ്റവും ഉയർന്ന തെളിച്ചത്തിൽ എത്തും. ഇതാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...