ലക്‌നൗ: ദിനംപ്രതി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും ഉത്തർപ്രദേശില്‍ നിന്നും പുറത്ത് വരുന്നത്. ഗോരഖ്പൂര്‍ ശിശുമരണവും പെണ്‍കുട്ടിയുടെ കൈ വെട്ടിമാറ്റിയ സംഭവവും മായുന്നതിനു മുന്‍പേ മറ്റൊന്നു കൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ സൂപ്പർ സ്പെഷൽറ്റി സര്‍ക്കാര്‍ ആശുപത്രിയായ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ്. 


കഴിഞ്ഞദിവസം വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിച്ച പുഷ്‌പ തിവാരി (40) ചികിൽസയ്ക്കിടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു.


ഇന്നലെ രാവിലെ ഒൻപതിനു മോർച്ചറി തുറക്കുമ്പോൾ മൃതദേഹം ഫ്രീസറിനു പുറത്തു വികൃതമായ നിലയില്‍ കണ്ടെത്തി. മോർച്ചറി കവാടത്തിൽ നായയുടെ കാൽപ്പാടുകളും പൊലീസ് കണ്ടെത്തി. മോര്‍ച്ചറി ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഇതില്‍ നിന്നും വെളിവാകുന്നത്.


സംഭവത്തെത്തുടര്‍ന്ന്  മോർച്ചറി കവല്‍ക്കാരന്‍, വാര്‍ഡ്‌ ബോയ്‌, സൂപ്പര്‍വൈസര്‍ എന്നിവരെ സസ്പെൻഡ് ചെയ്തു.  കുറ്റക്കാരെ കണ്ടെത്തുമെന്നും ഉത്തരവാദിത്വമില്ലയ്മയ്ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും ഡോക്ടര്‍ ദേവേന്ദ്ര സിംഗ്  നേഗി പറഞ്ഞു. 


സംഭവത്തെപറ്റി പോലീസ് അന്വേഷണം തുടരുകയാണ്. എന്നാല്‍ സ്ഥാനീയ നിവാസികളുടെ അഭിപ്രായത്തില്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട, അതിനെ രഹസ്യമാക്കി വച്ചിരുന്നു എന്നു മാത്രം. 


അതേസമയം മോർച്ചറി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എങ്ങിനെ തെരുവുനായകള്‍ക്ക് കിട്ടി എന്നത് ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു.