Uttar Pradesh First Phase Polling: ഉത്തർപ്രദേശിൽ (UP Election 2022) ഏഴു ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ഇന്ന് നടക്കും.  പശ്ചിമ യുപിയിലെ പതിനൊന്നു ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പോളിംഗ് നടക്കുന്നത്.  ആദ്യഘട്ടത്തിൽ (UPElection 2022) 58 സീറ്റുകളിലായി 623 സ്ഥാനാർഥികളാണ് ഇന്ന് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. സംസ്ഥാനത്തെ 2 കോടി 27 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധി നിർണയിക്കുന്നത്.  


Also Read: UP Assembly Election 2022: യുവാക്കൾക്കും സ്ത്രീകൾക്കും ഊന്നൽ നൽകി BJP പ്രകടനപത്രിക


ആദ്യ ഘട്ടത്തിൽ ഷാംലി, മുസാഫർനഗർ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഹാപൂർ, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, അലിഗഡ്, മഥുര, ആഗ്ര എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്


അഭിപ്രായ സര്‍വ്വേകളുടെ പിന്‍ബലത്തില്‍ ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി (BJP) പങ്കുവയ്ക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തിന്‍റെ ആനുകൂല്യത്തില്‍  ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ്‍വാദി പാര്‍ട്ടി-ആര്‍എല്‍ഡി സഖ്യം. ആദ്യ ഘട്ട പോളിംഗ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏഴു മണ്ഡലങ്ങള്‍ കടുത്ത മത്സരം കൊണ്ട് രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.  നോയിഡ, കൈരാന, മുസഫർനഗർ, ബാഗ്പത്, മധുര, അത്രൗലി, താനാഭവൻ എന്നിവയാണ് ആ മണ്ഡലങ്ങൾ. 


Also Read: UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ എക്‌സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍


യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ മത്സരരംഗത്തുണ്ട്. ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ ഇല്ലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം എന്നത് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.