UP Elections 2022: യുപിയില്‍ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ BJP എംഎൽഎയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
ഉത്തര്‍ പ്രദേശില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാൻ ഭീഷണി മുഴക്കിയ പാര്‍ട്ടി MLA-യ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
Lucknow: ഉത്തര്‍ പ്രദേശില്‍ വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്യാൻ ഭീഷണി മുഴക്കിയ പാര്‍ട്ടി MLA-യ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
BJP നേതാവ് ടി രാജ സിംഗിനാണ് (T Raja Singh) തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിയ്ക്കുന്നത്.
തെലങ്കാനയില്‍നിന്നുള്ള BJP MLA-യായ രാജ് സിംഗ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, ഇന്ത്യൻ ശിക്ഷാനിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ ലംഘിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു. രാജാ സിംഗ് പുറത്തുവിട്ട വീഡിയോ സന്ദേശം ആധാരമാക്കിയാണ് നോട്ടീസ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യാത്തവർ തിരഞ്ഞെടുപ്പിന് ശേഷം അതിന്‍റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് രാജാ സിംഗ് പറഞ്ഞത്.
"ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യാത്തവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. യോഗി ജി ആയിരക്കണക്കിന് JCB-യും ബുള്‍ഡോസറും വരുത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം യോഗിക്ക് വോട്ട് ചെയ്യാത്ത പ്രദേശങ്ങള്‍ തിരഞ്ഞ് കണ്ടുപിടിയ്ക്കും. അറിയാമല്ലോ? JCB-യും ബുള്‍ഡോസറും എന്തിനാണ് ഉപയോഗിക്കുന്നത് എന്ന്? ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരരുത് എന്നാഗ്രഹിക്കുന്ന ആ "വഞ്ചകരോട് "പറയാന്‍ ആഗ്രഹിക്കുകയാണ്, ഉത്തര്‍ പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗി... യോഗി എന്ന് ജപിക്കണം. അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് ഉപേക്ഷിച്ച് നിങ്ങള്‍ക്ക് ഓടിപ്പോകേണ്ടി വരും. വീണ്ടും ഒരിയ്ക്കല്‍ക്കൂടി നമ്മുടെ യോഗി ബാബയുടെ സര്‍ക്കാര്‍....", വീഡിയോ സന്ദേശത്തില്‍ രാജ് സിംഗ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എതിർക്കുന്ന ആളുകൾ ചിലയിടങ്ങളിൽ ബിജെപിക്കെതിരെ വൻതോതിൽ വോട്ട് ചെയ്തതായി സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതാണ് രാജ് സിംഗിനെ ചൊടിപ്പിച്ചത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നുമാണ് നടന്നത്. മൂന്നാം ഘട്ടം ഫെബ്രുവരി 20ന് നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...