Lucknow: EVM കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്ന സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍   അഖിലേഷ് യാദവിന്‍റെ  ആരോപണത്തിന് പിന്നാലെയാണ് നടപടി. 


വാരണാസിയില്‍ എഡിഎം അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി കൈക്കൊണ്ടത്.  ഇവിഎം നീക്കുന്നതിനിടയിലെ ചട്ടങ്ങള്‍ പാലിക്കാത്തതിനാണ് സസ്പെന്‍ഷന്‍. വാരണാസി എഡിഎം നളിനി കാന്ത് സിംഗിനെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയതായി  വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗഷല്‍ രാജ് ശര്‍മ വ്യക്തമാക്കി. 


Also Read: UP Election 2022: വാരാണസിയിൽ EVM പിടികൂടി, BJPയ്ക്കെതിരെ ആരോപണമുന്നയിച്ച് അഖിലേഷ് യാദവ്


സോന്‍ഭദ്ര ജില്ലയിലെ റിട്ടേണിംഗ് ഓഫീസറും ബറേലി ജില്ലയിലെ അഡീഷണല്‍ തിരഞ്ഞെടുപ്പ് ഓഫീസറുമാണ് നടപടിക്ക് വിധേയരായ മറ്റ് രണ്ടുപേര്‍.  
വോട്ടെണ്ണല്‍ സ്ഥലത്തേക്ക് പോകുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട് എന്ന്  ജില്ലാ മജിസ്ട്രേറ്റ് കൗഷല്‍ രാജ് ശര്‍മ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഇവര്‍ക്ക് പകരമായി രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.


Also Read: Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!
  
മാലിന്യ കൂമ്പാരത്തില്‍  ബാലറ്റ് ബോക്സുകളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രഹികളും കണ്ടെത്തിയതാണ് ബറേലിയിലെ ഉദ്യോഗസ്ഥനായ വി കെ സിംഗിനെതിരെ നടപടിയെടുക്കാന്‍ കാരണമായത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ വാഹനത്തില്‍ നിന്ന് ബാലറ്റ് സ്ലിപ് അടങ്ങുന്ന ബോക്സ് കണ്ടെത്തിയതാണ് സോന്‍ഭദ്രയിലെ ഉദ്യോഗസ്ഥനായ രമേഷ് കുമാറിനെതിരെ നടപടിയെടുക്കാന്‍ കാരണം. 


 ചൊവ്വാഴ്ച, അതായത്,  വോട്ടെണ്ണലിന് രണ്ടു ദിവസം മുന്‍പാണ്  വാരാണസിയില്‍ EVM പിടികൂടിയത്.   മൂന്നു ട്രക്കിലായാണ് EVM കണ്ടെത്തിയത്. ഒരു ട്രക്ക്  പിടികൂടി എങ്കിലും രണ്ടെണ്ണം ഓടിച്ചു പോകുകയായിരുന്നു.  


ഇതോടെ EVM സുരക്ഷ സംബന്ധിച്ച ചോദ്യവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി.  സുരക്ഷാ സേനയില്ലാതെയാണ് ഇവിഎം മെഷീനുകൾ കൊണ്ടുപോയതെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്  EVM മാറ്റുന്നത്  സ്ഥാനാര്‍ഥികളെ അറിയിച്ചിരുന്നില്ല എന്നും  അഖിലേഷ് ആരോപിച്ചു. 


എന്നാല്‍, വാഹനത്തിൽ കൊണ്ടുപോയ ഇവിഎമ്മുകൾ പരിശീലനത്തിനായുള്ളതാണ് എന്നും  ഈ ഇവിഎമ്മുകൾ ചില രാഷ്ട്രീയക്കാർ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ എന്ന് പറഞ്ഞ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും പിന്നീട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  


EVM സുരക്ഷ സംബന്ധച്ച ആരോപണങ്ങള്‍  ഉയരുന്നതിനിടെ എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് യുപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  അവകാശപ്പെട്ടു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.