UP Election 2022: വാരാണസിയിൽ EVM പിടികൂടി, BJPയ്ക്കെതിരെ ആരോപണമുന്നയിച്ച് അഖിലേഷ് യാദവ്

വോട്ടെണ്ണലിന് രണ്ടു ദിവസം മുന്‍പ് ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ EVM പിടികൂടി. മൂന്നു ട്രക്കിലായാണ് EVM കണ്ടെത്തിയത്. ഒരു ട്രക്ക്  പിടികൂടി എങ്കിലും രണ്ടെണ്ണം ഓടിച്ചു പോയതായാണ് റിപ്പോര്‍ട്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 11:11 AM IST
  • സുരക്ഷാ സേനയില്ലാതെ ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്നതിന്‍റെ കാരണവും ആവശ്യകതയും എന്താണെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
UP Election 2022: വാരാണസിയിൽ  EVM പിടികൂടി, BJPയ്ക്കെതിരെ ആരോപണമുന്നയിച്ച് അഖിലേഷ് യാദവ്

Lucknow: വോട്ടെണ്ണലിന് രണ്ടു ദിവസം മുന്‍പ് ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ EVM പിടികൂടി. മൂന്നു ട്രക്കിലായാണ് EVM കണ്ടെത്തിയത്. ഒരു ട്രക്ക്  പിടികൂടി എങ്കിലും രണ്ടെണ്ണം ഓടിച്ചു പോയതായാണ് റിപ്പോര്‍ട്ട്. 

ഇതോടെ EVM സുരക്ഷ സംബന്ധിച്ച ചോദ്യവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി.  സുരക്ഷാ സേനയില്ലാതെയാണ് ഇവിഎം മെഷീനുകൾ കൊണ്ടുപോയതെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്  EVM മാറ്റുന്നത്  സ്ഥാനാര്‍ഥികളെ അറിയിച്ചിരുന്നില്ല എന്നും  അഖിലേഷ് ആരോപിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ  ഉന്നയിച്ച അഖിലേഷ്, കമ്മീഷനിലെ ഉദ്യോഗസ്ഥരിൽ തനിക്ക് വിശ്വാസമില്ലെന്നും വോട്ടുകൾ  ചോർത്തപ്പെടുന്നുണ്ടോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നതായും അഖിലേഷ് പറഞ്ഞു.  സംഭവത്തിന്‌ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍  സുരക്ഷാ സേനയില്ലാതെ ഇവിഎം മെഷീനുകൾ കൊണ്ടുപോകുന്നതിന്‍റെ  കാരണവും ആവശ്യകതയും എന്താണെന്നും അഖിലേഷ് യാദവ് ചോദിച്ചു.

അതേസമയം,  വാരാണസിയില്‍ EVM പിടികൂടിയത്  സംഭവം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  ഈ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിയ്ക്കുകയാണ്.

EVM സുരക്ഷ സംബന്ധച്ച ആരോപണങ്ങള്‍  ഉയരുന്നതിനിടെ എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്ന് യുപി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  അവകാശപ്പെട്ടു. 

ഇവിഎമ്മുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. 
വാരാണസി ജില്ലയിലെ എല്ലാ അസംബ്ലി സീറ്റുകളിലേയും വോട്ടെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ സ്‌ട്രോ൦ഗ് റൂമിൽ അടച്ചിട്ടുണ്ടെന്നും കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്‍റെ  ത്രിതല സുരക്ഷാവലയത്തിൽ  അവ സുരക്ഷിതമാണെന്നും ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ അജയ് കുമാർ ശുക്ല പറഞ്ഞു.

EVM പിടികൂടിയ സംഭവത്തിലും അദ്ദേഹം വിശദീകരണം നല്‍കി. മേൽപ്പറഞ്ഞ വാഹനത്തിൽ കൊണ്ടുപോയ ഇവിഎമ്മുകൾ പരിശീലനത്തിനായുള്ളതാണ് എന്നും  ഈ ഇവിഎമ്മുകൾ ചില രാഷ്ട്രീയക്കാർ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ എന്ന് പറഞ്ഞ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും  അദ്ദേഹം പറഞ്ഞു. 

 ഉത്തര്‍ പ്രദേശില്‍  ഏഴു  ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് 7 നാനി അവസാനിച്ചത്‌. മാര്‍ച്ച്‌ 10ന് വോട്ടെണ്ണല്‍ നടക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News