ഉത്തർപ്രദേശ്: ഉത്തർപ്രദേശ്  നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണങ്ങൾ ചൂട് പിടിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ആദ്യത്തെ പ്രസ്താവന ഇറക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ യുപി കാശ്മീരോ,ബംഗാളോ, കേരളമോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസ്താവന വിവാദത്തിലേക്ക് പോവാൻ പിന്നീട് താമസം വേണ്ടി വന്നില്ല. തൊട്ട് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. യുപി കേരളം  പോലെയായാൽ മതത്തിൻറെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല എന്നായിരുന്നു പിണറായി വിജയൻറെ മറുപടി.


വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.ത്തർപ്രദേശ് കേരളത്തെ പോലെയാകാതിരിക്കാൻ കരുതൽ വേണമെന്നാണ് യോഗിയുടെ പരാമർശം.


കേരളത്തിൽ ആവർത്തിച്ചത് യുപിയിലും


തുടർഭരണം എന്ന രീതിയിൽ കണ്ടാൽ യുപി കേരളം പോലെ തന്നെയായെന്ന കാര്യത്തിൽ സംശയമില്ല. സിപിഎം തുടർഭരണം നില നിർത്തിയ അതേ രീതി തന്നെയാണ് ബിജെപിക്ക് യുപിയിൽ കിട്ടുന്നതും. പുറത്ത് വരുന്ന അവസാന കണക്കുകൾ പ്രകാരം ഉത്തർ പ്രദേശിൽ 291 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 


കേവല ഭൂരിപക്ഷം 202 സീറ്റുകളാണ് ഭരണതുടർച്ചക്കായി ആവശ്യമുള്ളത്. ഇതെന്തായാലും നേടി കഴിഞ്ഞതിനാൽ ഇനി പിറകിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. 2017-ൽ 312 സീറ്റുകളുമായാണ് ബിജെപി അധികാരത്തിൽ എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA