ലഖ്നൗവിന്റെ പേര് ലക്ഷ്മണപുരിയെന്നാക്കുന്നു? ചർച്ചയ്ക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥിന്റെ ട്വീറ്റ്
Name Change in UP ഇതാദ്യമല്ല യുപിയിലെ പേര് മാറ്റൽ സംഭവങ്ങൾ. നേരത്തെ യോഗി സർക്കാർ ആദ്യം അധികാരത്തിലെത്തിയപ്പോൾ അലഹബാദ് നഗരത്തിന് പ്രയാഗ് രാജ് എന്ന പേര് മാറ്റി നൽകി
ലഖ്നൗ: ഉത്തർ പ്രദേശിൽ വീണ്ടും പേര് മാറ്റത്തിന് അരങ്ങ് ഒരുങ്ങുന്നു. ഇത്തവണ തലസ്ഥാന നഗരിയുടെ പേര് മാറ്റാനുള്ള ചർച്ചകളാണ് നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റും കൂടെ എത്തിയപ്പോൾ ലഖ്നൗന്റെ പേര് മാറ്റൽ ചർച്ചയ്ക്ക് ഒന്നും കൂടി ശക്തി പ്രാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്നൗവിലെത്തിയപ്പോൾ സ്വീകരിക്കുന്ന ചിത്രം യോഗി പങ്കുവെച്ച ട്വീറ്റിന് നൽകിയ കുറിപ്പാണ് പേര് മാറ്റാത്തിന് യുപി സർക്കാർ തയ്യാറെടുക്കുന്നു എന്നുള്ള അഭ്യുഹങ്ങൾ ഉടലെടുക്കുന്നത്. "ശ്രേഷ്ഠ അവതാരം ഭഗവാൻ ലക്ഷ്മണിന്റെ പുണ്യനഗരമായ ലഖ്നൗവിലേക്ക് അങ്ങേയ്ക്ക് സ്വാഗതം" എന്ന് കുറിച്ചാണ് യോഗി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്.
ഇത് ലഖ്നൗന്റെ പേര് ലക്ഷ്മണപുരി എന്നാക്കണമെന്നുള്ള ശക്തമായ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ വഴി ഒരുക്കുകയും ചെയ്തു. ലക്ഷ്മണൻ മൂർത്തിയായി ഒരു വലിയ ക്ഷേത്രത്തിന്റെ നിർമാണം ലഖ്നൗവിൽ പുരോഗമിക്കുകയാണ്. ചിലർ ലഖ്നൗവിന് ലഖനാപുരി എന്നും പേര് നിർദേശിക്കുന്നുമുണ്ട്. ലക്ഷ്മണനുമായി ബന്ധപ്പെട്ട് നിരവധി നിർമിതികൾ ലഖ്നൗവിലുണ്ട്. ലക്ഷ്മണ തില, ലക്ഷ്മണപുരി, ലക്ഷ്മൺ പാർക്ക് തുടങ്ങിയവായണ് അവയിൽ പ്രമുഖമായത്.
ഇതാദ്യമല്ല യുപിയിലെ പേര് മാറ്റൽ സംഭവങ്ങൾ. നേരത്തെ യോഗി സർക്കാർ ആദ്യം അധികാരത്തിലെത്തിയപ്പോൾ അലഹബാദ് നഗരത്തിന് പ്രയാഗ് രാജ് എന്ന പേര് മാറ്റി നൽകി. പിന്നീട് ഫൈസബാദിന് അയോധ്യ എന്ന നാമവും നൽകി യുപി സർക്കാർ.
ALSO READ : Gyanvapi Masjid Case: ഗ്യാന്‍വാപി സർവേ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സമയം ചോദിച്ച് സര്‍വേ കമ്മിറ്റി
ഇതിന് പിന്നാലെ മറ്റ് ജില്ലകളിലെ പേരുകൾക്കും മാറ്റം വരുത്തിട്ടുണ്ട്. സുൽത്താൻപുരിയെ കുശ്ഭവൻപുർ എന്നും, അലിഗഡിനെ ഹരിഗഡെന്നും മെയിൻപുരിയെ മായൻപുരിയെന്നും സംഭവല്ലിനെ പൃഥ്വിരാജ് നഗറെന്നും ഫിറോസാബദിനെ ചന്ദ്രനഗറെന്നും ഡിബന്ദിനെ ദേവറന്തെന്നുമായിരുന്നു യോഗി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പേര് മാറ്റിയത്.
അതേസമയം ഇത്തരത്തിൽ ലഖ്നൗന്റെയോ മറ്റ് സ്ഥലങ്ങളുടെയോ പേര് മാറ്റം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലയെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.