UP Madrasa Education Law: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി
Supreme Court: സുപ്രീംകോടതി ഉത്തരവോടെ ഉത്തർപ്രദേശിലെ പതിമൂവായിരത്തോളം മദ്രസകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകും. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ നിയമം ശരിവച്ച് സുപ്രീംകോടതി. 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി ഉത്തരവോടെ ഉത്തർപ്രദേശിലെ പതിമൂവായിരത്തോളം മദ്രസകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാനാകും. വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
മതേതര വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയത്. അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് 2004ലെ മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചത്.
ALSO READ: ആധാർ കാർഡ് പ്രായം നിർണയിക്കാനുള്ള ആധികാരിക രേഖയല്ലെന്ന് സുപ്രീംകോടതി
മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാൻ സർക്കാരിന് ഇടപെടാമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മദ്രസകളിൽ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള അവകാശം സർക്കാർ നിഷേധിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
എന്നാൽ, പന്ത്രണ്ടാം ക്ലാസിന് ശേഷം മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന കാമിൽ, ഫാസിൽ എന്നീ സർട്ടിഫിക്കറ്റുകൾക്ക് ഉത്തർപ്രദേശ് മദ്രസ ബോർഡിന് അംഗീകാരം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും സുപീംകോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.