UP Police Paper Leak Update: ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്‍റ്  പേപ്പർ ചോർച്ച കേസ് ചൂടുപിടിക്കുകയാണ്. പേപ്പർ ചോർന്നത് പ്രിന്‍റിംഗ് പ്രസില്‍ നിന്നാണ് എന്നാണ് പ്രാഥമിക അനുമാനം. കൂടാതെ, സംഭവത്തില്‍ റിക്രൂട്ട്‌മെന്‍റ് ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: UP Constables Exam Cancels: പേപ്പർ ചോർച്ച, യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, 6 മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ  
 
പോലീസ് റിക്രൂട്ട്‌മെന്‍റ്  പേപ്പർ ചോർന്ന സംഭവം വന്‍ വിവാദമായപ്പോള്‍ പരീക്ഷ റദ്ദാക്കിയതായും 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തുമെന്നും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌  വ്യക്തമാക്കിയിരുന്നു. കൂടാതെ സംഭവത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷാപേപ്പർ ചോർച്ച കേസിന്‍റെ അന്വേഷണം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് (STF) സര്‍ക്കാര്‍ കൈമാറിയിരുന്നു. 


Also Read:  Congress AAP Alliance: പരാതികള്‍ക്ക് പരിഹാരം, കോൺഗ്രസ് എഎപി സഖ്യത്തില്‍ തീരുമാനമായി 


 


6 മാസത്തിനകം പരീക്ഷ വീണ്ടും നടത്താൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി യോഗി പറഞ്ഞു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ല. യുവാക്കളുടെ കഠിനാധ്വാനത്തെ തമാശയായി കാണുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. പേപ്പർ ചോർച്ചയ്ക്ക് ഗൂഢാലോചന നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകും, കുറ്റവാളികള്‍ എന്ന് കാണുന്നവര്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.


അതേസമയം, STF ആക്ഷനിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 244 പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15 നും 18 നും ഇടയിലാണ് ഇത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്  STF ദ്രുതഗതിയിൽ നടപടിയെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 


അതേസമയം, സംഭവം പ്രതിപക്ഷം ഏറ്റെടുത്തിരിയ്ക്കുകയാണ്‌.  സർക്കാരിനെ കടന്നാക്രമിച്ച്  അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുന്‍ നിര പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.  യുവാക്കളുടെ ശക്തിക്ക് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടി വന്നെന്ന് പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്നലെ വരെ സർക്കാര്‍ പേപ്പർ ചോർച്ച നിഷേധിച്ച് പ്രസ്താവനകൾ നടത്തുകയായിരുന്നു. എന്നാല്‍, അവരുടെ നുണകൾക്ക്  യുവാക്കളുടെ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വന്നപ്പോൾ ഇന്ന് പരീക്ഷ റദ്ദാക്കി. യുപിയിലെ ഓരോ പരീക്ഷയുടെയും പേപ്പറുകൾ ചോരുന്നത് ബിജെപി സർക്കാരിന്‍റെ ഭരണകാലത്തെ അഴിമതിയുടെ തെളിവ് മാത്രമല്ല, സർക്കാരിന്‍റെ അശ്രദ്ധയും തെറ്റിദ്ധരിപ്പിക്കുന്നതുമായ സമീപനമാണ് അതിലും ഗുരുതരമായത്. പുതിയ തീയതി എത്രയും വേഗം സർക്കാർ പ്രഖ്യാപിക്കുകയും ഇത്തവണ പേപ്പര്‍ ചോരില്ലെന്ന് ഉറപ്പാക്കുകയും വേണം, പ്രിയങ്ക പറഞ്ഞു. 


പരീക്ഷ റദ്ദാക്കിയത് യുവാക്കളുടെ വിജയമാണെന്നും ബിജെപി സർക്കാരിന്‍റെ ധൂർത്തുകളുടെ പരാജയമാണെന്നും യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒത്തുകളിച്ചു എന്നാണ് ഇതിനർത്ഥം. സർക്കാരും പിന്നിൽ നിന്ന് അവരെ പിന്തുണയ്ക്കുകയായിരുന്നു,  അഖിലേഷ് യാദവ് പറഞ്ഞു.  
 
യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2024 ലെ പേപ്പർ ചോർച്ച സംഭവം പുറത്തുവന്നതോടെ  ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്‍റ്  ആന്‍ഡ്‌  പ്രൊമോഷൻ ബോർഡ് (UPPRPB) പരീക്ഷ റദ്ദാക്കി.  2024 ഫെബ്രുവരി 17, 18 തീയതികളിൽ 60,241 ഒഴിവുകളിലേക്കാണ് യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടന്നത്. 50 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ യുപി പോലീസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. 


യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ ഫെബ്രുവരി 17, 18 തീയതികളിൽ 2,385 പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു. 60,244 കോൺസ്റ്റബിൾ ഒഴിവുകൾ ആണ് ഉള്ളത്. ഏകദേശം 48 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു. കോപ്പിയടിയോ ചോദ്യങ്ങൾ ചോരുകയോ ചെയ്യാതെ പരീക്ഷ സുഗമമായി നടന്നതായി അധികൃതർ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടാണ്‌ വാസ്തവം പുറത്തു വരുന്നത്...  


പരീക്ഷ പൂർത്തിയായത് മുതൽ, പേപ്പർ ചോർച്ച നടന്നതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ കിംവദന്തികൾ വ്യാപകമായി. ഇത് ഉദ്യോഗാർത്ഥികളിൽ കാര്യമായ ആശങ്ക സൃഷ്ടിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച സ്‌ക്രീൻഷോട്ടുകളും ചിത്രങ്ങളും വ്യാപകമായതോടെ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം കടുത്തപ്പോള്‍ സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കുകയായിരുന്നു.....   



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.