ഡൽഹി: ഉത്തർപ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2024ന് മുമ്പ് റോഡുകളെല്ലാം മികച്ചതാക്കും. ഇതിനായി 8,000 കോടി രൂപയുടെ പാക്കേജും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാകണം. ഇതിനായി യുപിയിൽ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതിക്കാണ് മോദി സർക്കാർ അംഗീകാരം നൽകാൻ പോകുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 81-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷഹാബാദ്-ഹർദോർ ബൈപാസ്, ഷജഹൻപൂർ-ഷഹാബാദ് ബൈപാസ്, മൊറാദാബാദ് – താക്കൂർദ്വാര – കാശിപൂർ ബൈപാസ്, ഗാസിപൂർ-ബല്ലിയ ബൈപാസ് തുടങ്ങിയവയ്ക്കായി 8,000 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. നഗര ഗതാഗതത്തിനായി ഇലക്ട്രിക് ഡബിൾ ഡെക്കർ എയർ കണ്ടീഷൻഡ് ബസുകൾ അവതരിപ്പിക്കുന്നതിന് യുപി സർക്കാർ തയ്യാറാകണമെന്നു കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണവും കാർബണിന്റെ ബഹിർഗമനവും നേരിടുന്നതിന് ഡീസൽ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും  ഗഡ്കരി ആവശ്യപ്പെട്ടു.


കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ അവലോകന യോഗം നടത്തിയ ഗഡ്കരി, ഉത്തർപ്രദേശിലെ നിലവിലുള്ള എല്ലാ ദേശീയപാതാ പദ്ധതികളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.