New Delhi: ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17% പോളിംഗ് രേഖപ്പെടുത്തി.    


COMMERCIAL BREAK
SCROLL TO CONTINUE READING

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്  ആണ് ആദ്യ ഘടത്തില്‍ നടന്നത്.  തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 60.17% പോളിംഗാണ് ആദ്യഘട്ടത്തിൽ നടന്നത്.


ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും  സമാധാന പരമായിരുന്നുവെന്നും  അക്രമസംഭവങ്ങള്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും  സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ അജയ് കുമാർ ശുക്ല അറിയിച്ചു.



വോട്ടെടുപ്പ് നടന്ന 11 ജില്ലകളിലും സമ്മിശ്ര പോളിംഗ് ആണ് രേഖപ്പെടുത്തിയത്.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകൾ പ്രകാരം, ഓരോ ജില്ലയിലേയും പോളിംഗ് ഇപ്രകാരമാണ്... 


ആഗ്ര - 60.23 %, അലിഗഡ് 60.49%, ബാഗ്പത് - 61.25%, ബുലന്ദ്ഷഹർ - 60.57%, ഗൗതം ബുദ്ധ നഗർ - 54.38%, ഗാസിയാബാദ് - 52.43%, ഹാപൂർ - 60.53%, മഥുര - 62.90% മീററ്റ് - 60%, മുസാഫർനഗർ - 65.32%, 
ഷംലി - 66.14% 


ഉത്തർപ്രദേശ് നിയമസഭയിലെ ആകെയുള്ള 403 സീറ്റുകളിലേയ്ക്ക്  ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഒന്നാം ഘട്ടത്തില്‍  നടന്ന 58 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പില്‍ ആകെ 634 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തിറങ്ങി. അതിൽ 73 പേർ വനിതകളാണ്. 11 ജില്ലകളിലെ 10,853 പോളിംഗ് സ്റ്റേഷനുകളിലായി 26,027 പോളിംഗ് ബൂത്തുകളിലായി 2.28 കോടി വോട്ടർമാർ (അവരിൽ 1.04 കോടി സ്ത്രീകൾ) തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.