വോട്ടർ പട്ടികയിലെ പരാതികൾ തീർപ്പാക്കാം: 2023 ജനുവരി ഒന്നിന് 18 വയസ് തികയുന്നവരെയും ഉൾപ്പെടുത്താം
പരാതികൾ ഡിസംബർ 26ന് മുമ്പ് തീർപ്പിക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും
2024ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രത്യേക സംക്ഷിപ്ത പട്ടിക തയാറാക്കി . കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഡിസംബർ എട്ട് വരെ സമർപ്പിക്കാം . പരാതികൾ ഡിസംബർ 26ന് മുമ്പ് തീർപ്പിക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും . തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു . പൊതുജനങ്ങളുടെ പരാതികളിലും നിർദേശങ്ങളിലും ഉദ്യോഗസ്ഥർ ഇരുവിഭാഗങ്ങളെയപും കേട്ട ശേഷം ചട്ടപ്രകാരമാകണം നടപടിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശം.
വോട്ടർപട്ടികയിൽ നിന്നും ചട്ടപ്രകാരമല്ലാതെ പുറത്താക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്താല്‍ ഇക്കാര്യം രഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ് . പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കാൻ പൊതുജനങ്ങൾ്കും അവസരം നൽകും . വോട്ടര്‍ പട്ടികയില്‍ അര്‍ഹരായവരെ മുഴുവന്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പാക്കാന്‍ പ്രചാരണം ശക്തമാക്കും.കോളജ് ലിറ്ററസി ക്ലബ്ബുകള്‍, യൂത്ത് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ വഴിയവും പ്രചാരണം . നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെ വോട്ടര്‍മാരായി മാറും.2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പുതിയ അപേക്ഷകള്‍ www.nvsp.com, eci.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും വോട്ടേഴ്‌സ് ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും സമര്‍പ്പിക്കാവുന്നതാണ്. പുതിയ അപേക്ഷകള്‍ക്കായി ഫോം 6ഉം, പ്രവാസി വോട്ടുകള്‍ ചേര്‍ക്കുന്നതിന് ഫോം 6എയും ഉപയോഗിക്കാം . ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ഫോം 6ബിയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ഫോം 7ഉം മണ്ഡലം മാറ്റുന്നതിനും തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടി ഫോം 8ഉം ഉപയോഗപ്പെടുത്താവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...