UPPRB Paper Leak Update: ഉത്തര്‍ പ്രദേശില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച യുപി പോലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!!  


പേപ്പർ ചോർച്ച സംഭവത്തെ തുടർന്ന് യുപി പോലീസ് റിക്രൂട്ട്‌മെന്‍റ് ആൻഡ് പ്രൊമോഷൻ ബോർഡ് ചെയർപേഴ്‌സൺ രേണുക മിശ്രയെ യോഗി സർക്കാർ നീക്കി. ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഈ നിര്‍ണ്ണായക നടപടി കൈക്കൊണ്ടത്. ഐപിഎസ് രാജീവ് കൃഷ്ണയ്ക്കാണ് ബോർഡിന്‍റെ ചുമതല നല്‍കിയിരിയ്ക്കുന്നത്. 


Also Read: UP Police Paper Leak: പേപ്പർ ചോർന്നത് പ്രിന്‍റിംഗ് പ്രസില്‍ നിന്ന്, യോഗിയുടെ റഡാറിൽ റിക്രൂട്ട്‌മെന്‍റ് ബോർഡ് ഉദ്യോഗസ്ഥരും..!!  


ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്ന യുവാക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പരീക്ഷ നടന്നത്. ഉത്തർപ്രദേശിലെ 60,000 കോൺസ്റ്റബിൾ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ 48 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പേപ്പർ ചോർന്നതായി ആരോപണം ഉയര്‍ന്നതോടെ പരീക്ഷ റദ്ദാക്കിയതായും 6 മാസത്തിനകം പരീക്ഷ വീണ്ടും നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പേപ്പർ ചോർച്ചയിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Also Read: UP Constables Exam Cancels: പേപ്പർ ചോർച്ച, യുപി കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി, 6 മാസത്തിനുള്ളിൽ വീണ്ടും പരീക്ഷ  
 
2024 ഫെബ്രുവരി 17, 18 തീയതികളിൽ 60,241 ഒഴിവുകളിലേക്കാണ് യുപി പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടന്നത്. 48 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ യുപി പോലീസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ നടന്ന് ദിവസങ്ങള്‍ക്കകം പേപ്പര്‍ ചോര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. തുടക്കത്തില്‍ സര്‍ക്കാര്‍ വാദം നിഷേധിച്ചു എങ്കിലും കൂടുതല്‍ തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ യുവാക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ഇതോടെ സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നു. 


ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്‍റ്  പേപ്പർ ചോർച്ച കേസ് ചൂടുപിടിക്കുകയാണ്. പേപ്പർ ചോർന്നത് പ്രിന്‍റിംഗ് പ്രസില്‍ നിന്നാണ് എന്നാണ് അനുമാനം. സംഭവത്തില്‍ റിക്രൂട്ട്‌മെന്‍റ് ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. പരീക്ഷാപേപ്പർ ചോർച്ച കേസിന്‍റെ അന്വേഷണം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് (STF) സര്‍ക്കാര്‍ കൈമാറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് (STF) നിരവധി പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.  


അതേസമയം, സംഭവം പ്രതിപക്ഷം ഏറ്റെടുത്തിരിയ്ക്കുകയാണ്‌. സർക്കാരിനെ കടന്നാക്രമിച്ച്  അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുന്‍ നിര പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.