ന്യൂ ഡൽഹി : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) സിവൽ സർവീസ് പരീക്ഷ 2021ന്റെ അന്തിമഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കുകൾ വനിതകൾക്ക്. റാങ്ക് പട്ടികയിലെ ആദ്യ നൂറ് പേരിൽ ഒമ്പത് മലയാളികൾ. 21-ാം റാങ്ക് നേടിയ ദിലീപ് കെ. കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയിരിക്കുന്നത്. യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.inൽ ഫലം ലഭിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത് അഗർവാൾ, ഗാമിനി സിംഗ്ല, ഐഷ്വര്യ വർമ്മ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകൾ സ്വന്തമാക്കിയത്. 685 പേരാണ് പരീക്ഷ പാസായിരിക്കുന്നത്. നാലാം റാങ്ക് നേടിയ ഐഷ്വര്യ വർമ വനിതയാണ് എന്ന നിലയിലായിരുന്നു ആദ്യം വാർത്തകൾ വന്നിരുന്നത്. സീ മലയാളം ന്യൂസും ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. സിവിൽ സർവ്വീസ് പരീക്ഷാ ഫലത്തിൽ ആദ്യ നാല് റാങ്കുകളും വനിതകൾക്ക് എന്ന രീതിയിലായിരുന്നു വാർത്തയ്ക്ക് തലക്കെട്ടും നൽകിയത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചതോടെ വാർത്ത തിരുത്തിയിട്ടുണ്ട്.


ALSO READ : എന്‍ജിനീയറിങ് ബിരുദധാരികൾക്ക് അവസരം; 40 ഒഴിവുകളിലേയ്ക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിക്കുന്നു


ഉത്കർഷ് ദ്വിവേദി, യക്ഷ് ചൗധരി, സമയക് എസ് ജയിൻ, ഇഷിതാ രതി, പ്രീതം കുമാർ, ഹർകീരത് സിങ് രാധവാ എന്നിവരാണ് റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ മറ്റുള്ളവർ. ശ്രുതി രാജലക്ഷ്മി-25, ജാസ്മിൻ -36, സ്വാതി ശ്രീ ടി- 42, രമ്യ സി എസ് - 46, അക്ഷയ് പിള്ള- 51, അഖിൽ വി മേനോൻ 66 എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടം നേടി മറ്റ് മലയാളികൾ.


പരീക്ഷ ഫലം എങ്ങനെ അറിയാം?


-യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in പ്രവേശിക്കുക
- ഹോം പേജിൽ തന്നെ കാണാൻ സാധിക്കുന്ന , “UPSC Civil Services Result 2021 -Final Result” ക്ലിക്ക് ചെയ്യുക, 
- തുടർന്ന് റാങ്ക് പട്ടികയിൽ ഇടം നേടിയവരുടെ പിഡിഎഫ് ഫയൽ കാണാൻ സാധിക്കുന്നതാണ്.


അതിൽ നിങ്ങളുടെ പേര് മറ്റ് റോൾ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക. ഭാവി ആവശ്യങ്ങൾക്കായി പ്രിന്റഔട്ട് എടുത്ത് വെക്കുന്നത് നല്ലാതായിരിക്കും.


ALSO READ : ഡൽഹി പോലീസിൽ ഒഴിവ്; ഹെഡ്കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


യു പി എസ് സി സിഎസ്ഇ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 2021ലായിരുന്നു നടത്തിയത്. ഫലം ഒക്ടോബർ 29ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. 2022 ജനുവരി 7-16 വരെയുള്ള തിയതി മെയിൻ പരീക്ഷ സംഘടിപ്പിക്കുകയും മാർച്ച് 17 ഫലം പുറത്ത് വരുകയും ചെയ്തു. ഏപ്രിൽ 5 മുതൽ മെയ് 26 വരെയായിരുന്നു അഭിമുഖ പരീക്ഷ നടത്തിയത്.  ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നീ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥർക്കായി മൂന്ന് ഘട്ടങ്ങളിലായി യുപിഎസ്‌സി വർഷം തോറും നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.