ന്യൂഡൽഹി: ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഇന്ത്യൻ ആർമി. എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ ഒമ്പതാണ്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. സ്ഥിരകമ്മിഷനിങ് ആയിരിക്കും.
20 - 27 ആണ് പ്രായപരിധി. 2023 ജനുവരി ഒന്ന് എന്ന തിയതി വെച്ചാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകർ. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് ഉദ്യോഗാർഥികൾക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷക്കാര്‍ക്കും കോഴ്സിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേമ്ടതാണ്. അപേക്ഷിക്കാൻ താൽപര്യപ്പെടുന്നവർ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Also Read: ഡൽഹി പോലീസിൽ ഒഴിവ്; ഹെഡ്കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഒഴിവുകൾ
സിവില്‍ - 9
ആര്‍ക്കിടെക്ചര്‍ - 1
മെക്കാനിക്കല്‍ - 6
ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് - 3
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് - 8
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി - 3
ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ - 1
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ - 3
എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് - 1
ഇലക്ട്രോണിക്സ് - 1
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ - 1
പ്രൊഡക്ഷന്‍ - 1
ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ് - 1
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് - 1
ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindianarmy.nic.in-ൽ ജൂൺ ഒമ്പതിനുള്ളിൽ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം. സർവീസ് അക്കാദമികളിലെ മുഴുവൻ പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 56,100 സ്റ്റൈപ്പൻഡ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...